ചൈനീസ് ഭീഷണി ഏറ്റില്ല; ബാദുസാവോയുടെ പ്രദർശനത്തിന് അനുമതി

italian–city–rejected–request–of-chinese-embassy-to-cancel-exhibition-by-badiucao
(ഇടത്) ബാദുസാവോ വരച്ച ചൈനസീസ് പ്രസിഡന്റ് ഷി ചിൻപിങ്ങിന്റെ കാർട്ടൂണ്‍, (വലത്) ബാദുസാവോ ∙ Image credits : Instagram
SHARE

ചൈനീസ്–ഓസ്ട്രേലിയൻ കലാകാരൻ ബാദുസാവോ ഇറ്റാലിയൻ നഗരമായ ബ്രെഷെയില്‍ സംഘടിപ്പിക്കുന്ന പ്രദർശനം തടയണമെന്ന ചൈനയുടെ ആവശ്യം തള്ളി നഗര ഭരണസമിതി. ചൈന ശക്തമായ എതിർപ്പ് തുടരുമ്പോഴും ആവിഷ്കാര സ്വാതന്ത്ര്യം നിഷേധിക്കാനാവില്ലെന്ന എന്ന നിലപാടിലാണു ബ്ര‌െഷെ ഭരണകൂടം. ചൈനയിലെ മനുഷ്യാവകാശ ലംഘനങ്ങളെ വിമർശിച്ചുള്ള കാർട്ടൂണുകളാണ് ബാദുസാവോയെ ചൈനയ്ക്ക് അനഭിമതനാക്കിയത്. 

ചൈന ഈസ് (നോട്ട്) നിയർ – വർക്സ് ഓഫ് എ ഡിസിഡന്റ് ആർട്ടിസ്റ്റ് (China is (not) near — Works of a dissident artist) എന്നാണു പ്രദർശനത്തിന്റെ പേര്. ചൈനീസ് ഭരണകൂടത്തിന്റെ മനുഷ്യാവകാശ ലംഘനങ്ങൾ പ്രമേയമാക്കിയുള്ള കാർട്ടൂണുകളും പെയിന്റിങ്ങുകളുമാണ് ഇവയിൽ ഏറെയും. 

ഹോങ്കോങ്ങിലെ പ്രതിഷേധങ്ങളെ ചൈന ക്രൂരമായി അടിച്ചമർത്തുന്നതിനെ അപലപിച്ച് ബാദുസാവോ ചെയ്ത കാർട്ടൂണാണ് ഇക്കൂട്ടത്തിൽ ഏറ്റവും പ്രകോപനപരമായി ചൈന കാണുന്നത്. പ്രസിഡന്റ് ഷി ചിൻപിങ്ങിനെയും ഹോങ്കോങ് ചീഫ് എക്സിക്യൂട്ടിവ് കാരി ലാമിനെയും ഒന്നിപ്പിച്ചാണ് ഈ കാർട്ടൂണ്‍ ചെയ്തിരിക്കുന്നത്.

ബാദുസാവോ ചൈനീസ് വിരുദ്ധനാണെന്നും തങ്ങൾക്കെതിരെ നുണകൾ പ്രചരിപ്പിക്കുകയുമാണ് എന്ന നിലപാടിലാണ് ചൈന. ഈ പ്രദർശനം നടന്നാൽ അത് ‌ഇറ്റലിയുമായുള്ള വാണിജ്യ ബന്ധത്തെ ബാധിക്കുമെന്ന ഭീഷണിയും ചൈനീസ് അധികൃതരുടെ ഭാഗത്തു നിന്നുണ്ടായി. എന്നാൽ പ്രദർശനം തടയാനാവില്ലെന്ന നിലപാടിൽ ബ്രെഷെ മേയർ ഉറച്ചു നിൽക്കുകയായിരുന്നു. ഫെബ്രുവരി 13 വരെയാണു പ്രദർശനം. 

English Summary : Italian city rejected a request from the Chinese Embassy in Rome to cancel an exhibition by Badiucao

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HOT N VIRAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ബാറോസിൽ കാണാൻ പോകുന്നത് മോഹൻലാൽ മാജിക്..! | Santhosh Sivan | Jack and Jill | Manorama Online

MORE VIDEOS
FROM ONMANORAMA