വല്ലാത്തൊരു എൻട്രി, മണ്ണുമാന്തിയന്ത്രത്തിന്റെ യന്ത്രക്കയ്യിൽനിന്ന് ദേ കിടക്കുന്നു വരനും വധുവും

wedding-entry-turns-disaster-bride-and-groom-fall-from-crane-video
SHARE

വിവാഹവേദിയിലേക്ക് വ്യത്യസ്തമായ ഒരു ‘എൻട്രി’ ആഗ്രഹിക്കുന്ന നിരവധി വധൂവരന്മാരുണ്ട്. എന്നാൽ അത്തരം പരീക്ഷണങ്ങൾ ചിലപ്പോൾ പാളിയെന്നു വരാം. അങ്ങനെ പാളിപ്പോയ ഒരു ‘എൻട്രി’ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്.  

മണ്ണുമാന്തിയന്ത്രത്തിന്റെ യന്ത്രക്കയ്യിൽ ഇരുന്ന് വേദിയിലേക്ക് പ്രവേശിക്കാനായിരുന്നു വധൂവരന്മാരുടെ ശ്രമം. പക്ഷേ യന്ത്രക്കയ്യുടെ പ്രവർത്തനം അപ്രതീക്ഷിതമായി നിലച്ചതോടെ എല്ലാ പ്രതീക്ഷയും തെറ്റി. ഇതോടെ വധൂവരന്മാർ ദേ കിടക്കുന്നു. ഒരു മേശയിലേക്കായിരുന്നു വീഴ്ച. ഇതു കണ്ട് ചുറ്റിലുമുള്ളവർ ഞെട്ടി എഴുന്നേൽക്കുന്നതും തലയിൽ കൈവയ്ക്കുന്നതുമാണ് വിഡിയോയിലുള്ളത്.

ഏതാനം സെക്കന്റുകൾ മാത്രമേ വിഡിയോയ്ക്ക് ദൈർഘ്യമുള്ളൂ. വധൂവരന്മാർ ആരാണെന്നോ, സംഭവം എവിടെയാണെന്നോ വ്യക്തമല്ല.

English Summary : Bride and groom fall from a crane as grand wedding entry turns into a disaster

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HOT N VIRAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പേടിയില്ല, ഇതും ഒരു തൊഴിൽ | Well of Death | Lady bike rider | Manorama Online

MORE VIDEOS
FROM ONMANORAMA