ADVERTISEMENT

ബിഗ് ബോസ് ഹിന്ദി പതിപ്പിലെ മത്സരാർഥിയായാണു ശ്രദ്ധ നേടിയതെങ്കിലും വസ്ത്രധാരണം കൊണ്ടാണ് ഉർഫി ജാവേദ് വാർത്തകളിൽ നിറഞ്ഞിട്ടുള്ളത്. ഇപ്പോഴിതാ താരത്തിന്റെ വസ്ത്രധാരണം വീണ്ടും ചർച്ചയായിരിക്കുകയാണ്. അമേരിക്കൻ മോഡൽ കെൻഡൽ ജെന്നറിന്റെ ഡ്രസ്സ് താരം പകർത്തിയതാണു ശ്രദ്ധ നേടിയത്. 

മുംബൈയിലെ ഒരു പരിപാടിക്ക് കട്ട് ത്രൂ മാക്സി ഡ്രസ്സ് ധരിച്ചാണ് ഉർഫി എത്തിയത്. കറുപ്പ് നിറത്തിലുള്ള ഈ ഡ്രസ്സ് ഫാഷൻ ലോകത്തിന് പരിചിതമാണ്. കെൻഡൽ ജെന്നർ തന്റെ സുഹൃത്ത് ലോറൻ പെരസിന്റെ വിവാഹ പാർട്ടിക്ക് ധരിച്ചത് ഇതേ മോഡലിലുള്ള വസ്ത്രമായിരുന്നു. നവംബർ 11ന് ആയിരുന്നു ഈ വിവാഹം. 

ഉർഫി ഈ കോസ്റ്റ്യൂമിലുള്ള ചിത്രങ്ങൾ പങ്കുവച്ചപ്പോൾ ജെന്നറിന്റെ സ്റ്റൈൽ കോപ്പി അടിച്ചതെന്ന രീതിയിൽ നിരവധി കമന്റുകൾ വന്നു. എന്നാൽ മോശം വസ്ത്രമെന്നായിരുന്നു ചിലരുടെ അഭിപ്രായം. മറ്റു ചിലർ താരത്തെ ട്രോളുകയും ചെയ്തു. 

ഇതേ വസ്ത്രം ധരിച്ച് കെൻഡൽ ജെന്നറും വിവാദത്തിൽപ്പെട്ടിരുന്നു. സുഹൃത്തിന്റെ വിവാഹദിനത്തിൽ എല്ല ശ്രദ്ധയും തന്നിലേക്ക് ആകര്‍ഷിക്കുന്ന രീതിയിൽ വസ്ത്രം ധരിച്ചത് ശരിയായില്ല എന്നായിരുന്നു ചിലരുടെ വാദം. എന്നാൽ ഇത് ബാലിശമാണെന്നും അനാവശ്യ വിവാദങ്ങൾ സൃഷ്ടിക്കുകയാണെന്നും കെൻഡലിന്റെ ആരാധകർ തിരിച്ചടിച്ചു. തുടർന്ന് സമൂഹമാധ്യമങ്ങളിൽ ചൂടന്‍‌ ചർച്ചകൾ നടക്കുകയും ചെയ്തു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com