നിറവയറുമായി സൗഭാഗ്യയുടെ ഡാൻസ്, കൂട്ടിന് അർജുനും: വിഡിയോ

നിറവയറുമായി സൗഭാഗ്യയുടെ ഡാൻസ്, കൂട്ടിന് അർജുനും: വിഡിയോ
SHARE

ആദ്യ കൺമണിക്കായുള്ള കാത്തിരിപ്പിലാണ് നടിയും നർത്തകിയുമായ സൗഭാഗ്യ വെങ്കിടേഷും ഭർത്താവ് അർജുൻ സോമശേഖറും. ഗർഭകാലം മനോഹരമാക്കാനുള്ള ശ്രമത്തിലാണ് ഇരുവരും. വളകാപ്പ് ചടങ്ങും മെറ്റേണിറ്റി ഷൂട്ടുമെല്ലാം ഗംഭീരമായി ആഘോഷിച്ചിരുന്നു. ഇപ്പോഴിതാ നിറവയുമായി നൃത്തം ചെയ്യുന്ന വിഡിയോ പങ്കുവച്ചിരിക്കുകയാണ് താരങ്ങൾ.

‘‘സന്തോഷത്തിന്റെ 36 ആഴ്ചകൾ പിന്നിട്ടിരിക്കുന്നു. ട്രെൻഡിനൊപ്പം’’ – ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച് വിഡിയോയ്ക്കൊപ്പം സൗഭാഗ്യ കുറിച്ചു. ബാദ്ഷായുടെ ജുഗ്‌നു എന്ന ആൽബത്തിലെ ഗാനത്തിനാണ് ഇവർ ചുവടു വച്ചത്. താര കല്യാൺ ഡാൻസ് അക്കാദമിയുടെ മുൻപിൽ നിന്നാണ് ഇവരുടെ ഡാൻസ്.

അഭിനേതാക്കളായ രാജാറാം–താരാ കല്യാൺ ദമ്പതികളുടെ മകളായ സൗഭാഗ്യ ടിക്ടോക്, ഡബ്സ്മാഷ് വിഡിയോകളിലൂടെയാണ് മലയാളികൾക്ക് പ്രിയങ്കരിയാകുന്നത്. 2020 ഫെബ്രുവരി 20ന് ആയിരുന്നു സൗഭാഗ്യയും അർജുൻ സോമശേഖറും വിവാഹിതരായത്. നർത്തകനും നടനുമാണ് അർജുൻ. 

English Summary : Sowbhagya Venkitesh dancing video goes viral

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HOT N VIRAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അടച്ചുപൂട്ടുമോ ഒമിക്രോൺ? ആശങ്ക– എക്സ്പ്ലെയ്നർ

MORE VIDEOS
FROM ONMANORAMA