ADVERTISEMENT

‘‘മകനെ കാണാൻ പുലിമുരുകനിലെ കുട്ടിയെപ്പോലെ ഉണ്ടല്ലോ’’– കുറച്ച് പേർ ഇത്തരത്തിൽ അഭിപ്രായം പറഞ്ഞതോടെ മകനെ വച്ച് ‘പുലിമുരുകൻ’ ഒരുക്കിയാലോ എന്നായി ഫോട്ടോഗ്രഫറായ അച്ഛന്റെ ചിന്ത. അങ്ങനെ മകനെ നായകനാക്കി പുലിമുരുകനിലെ ഏതാനും രംഗങ്ങൾ അച്ഛൻ പുനർസൃഷ്ടിച്ചു. ഫോട്ടോസ്റ്റോറിയും വിഡിയോയുമായി ഒരുക്കിയ ഈ സൃഷ്ടി സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

pulimurukan-2

ഗുരുവായൂർ സ്വദേശി സുനിൽ സ്നാപ് ആണ് മകന്‍ യാദവ് കൃഷ്ണയെ പുലിമുരുകനാക്കിയത്. മകൻ കുറച്ചു നാളായി മുടി വെട്ടിച്ചിരുന്നില്ല. ഇതോടെ പുലിമുരുകനിൽ മോഹൻലാലിന്റെ കുട്ടിക്കാലം അവതരിപ്പിച്ച മാസ്റ്റർ അജാസിനെപ്പോലെയുണ്ടെന്ന് പലരും പറയുകയായിരുന്നു. കേട്ടപ്പോൾ ശരിയാണെന്ന് സുനിലിനും തോന്നി. അതാണ് പുലിമുരുകൻ ഫോട്ടോഷൂട്ടിന് പ്രചോദനമായത്. 

തന്റെ കുടുംബത്തെ ഇല്ലാതാക്കിയ പുലിയെ കുട്ടി മുരുകൻ കൊല്ലുന്നതും അനിയനെ താരാട്ടുന്ന ഗാനരംഗവുമാണ് ചിത്രീകരിച്ചത്. അതിരപ്പിള്ളിയും കുന്നംകുളത്തിന് സമീപമുള്ള ചില പ്രദേശങ്ങളുമാണ് ലൊക്കേഷൻ. നാലു ദിവസമെടുത്താണ് ഷൂട്ട് പൂർത്തിയാക്കിയത്. 

‘‘അഭിനയിക്കാൻ മകനു താൽപര്യമുണ്ടായിരുന്നില്ല. നിർബന്ധിച്ചപ്പോൾ അച്ഛനു വേണ്ടി ചെയ്യാം എന്നു പറയുകയായിരുന്നു. അങ്ങനെ എന്റെ ക്യാമറയ്ക്ക് മുമ്പിൽ അവൻ അഭിനയിച്ചു. എന്റെ സുഹൃത്തുക്കളായ രഞ്ജിത്, ബൈജു, ബൈജുവിന്റെ കുഞ്ഞ് അച്ചാമ്മ എന്നിവരാണ് മറ്റുള്ള അഭിനേതാക്കൾ. ബന്ധുവായ സച്ചിൻ ചാവക്കാടാണ് എല്ലാ സഹായങ്ങളും ചെയ്തത്. മികച്ച പ്രതികരണമാണ് സമൂഹമാധ്യമങ്ങളിൽ നിന്നു ലഭിച്ചത്. ഈ കലാസൃഷ്ടി ഞങ്ങൾ ലാലേട്ടന് സമർപ്പിക്കുന്നു’’– സുനിൽ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com