‘വീട്ടിലെ ഭാഷ ഇങ്ങോട്ട് വേണ്ട’; അശ്ലീല കമന്റിനെതിരെ നടി വൈഗ റോസ്

actress-vaiga-rose-against-bad-comments
വൈഗ റോസ്
SHARE

ആക്രമിക്കപ്പെട്ട നടിക്ക് പിന്തുണ അറിയിച്ച് പങ്കുവച്ച പോസ്റ്റിന് അശ്ലീല കമന്റിട്ടയാള്‍ക്കെതിരെ രൂക്ഷപ്രതികരണവുമായി ടെലിവിഷൻ താരവും മോഡലുമായി വൈഗ റോസ്. വീട്ടിൽ ഉപയോഗിക്കുന്ന ഭാഷ തന്നോട് പറയാൻ വരരുത് എന്ന് ഇയാളുടെ കമന്റും ഇൻസ്റ്റഗ്രാം അക്കൗണ്ട് വിവരങ്ങളും പങ്കുവച്ച് വൈഗ കുറിച്ചു. 

ആക്രമിക്കപ്പെട്ട നടിയുടെ വാക്കുകൾ വൈഗ ഇൻസ്റ്റഗ്രാം സ്റ്റോറി ആക്കിയിരുന്നു. ഇതിനാണ് അശ്ലീല മറുപടി വന്നത്. ‘എന്ത് പോസ്റ്റ് ഇടണം, എപ്പോൾ എങ്ങനെ സപ്പോർട്ട് ചെയ്യണം എന്നുള്ളത് എന്റെ ഇഷ്ടം. ഇങ്ങനത്തെ ഭാഷ ആണോ സാധാരണ വീട്ടിൽ ചേട്ടന്റെ അമ്മയോടും സഹോദരിയോടും പറയാറുള്ളത്. പാവം വീട്ടുകാർ. അവർ ഗതികെട്ട് കേൾക്കും. പക്ഷേ ഇങ്ങോട്ട് പറയാൻ വരണ്ട. മൈൻഡ് യുവർ ലാംഗ്വേജ്’ എന്നായിരുന്നു വൈഗ കുറിച്ചത്.

താരത്തിന് പിന്തുണയുമായി ആരാധകരും സഹപ്രവർത്തകരും രംഗത്തെത്തി. ഇങ്ങനെ പ്രതികരിച്ചാലേ ഇനി ഇത്തരം പ്രവൃത്തി ഉണ്ടാകാതിരിക്കൂ എന്നാണ് പലരും കമന്റ് ചെയ്തത്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HOT N VIRAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സംസ്ഥാന പുരസ്കാര ജേതാവാണ് പുഴുവിലെ കുട്ടിത്താരം | Puzhu | Mammootty | Vasudev Sajeesh

MORE VIDEOS
FROM ONMANORAMA