ബ്രാലെറ്റ് ധരിച്ച് അനന്യ പാണ്ഡെ; വില്ലനായി തണുപ്പ്: ട്രോൾ, വിമർശനം

ananya-pande-trolled-for-wearing-bralett-movie-promotion
SHARE

സ്റ്റൈലിഷ് വസ്ത്രങ്ങൾ ധരിച്ച് ഫാഷൻ ലോകത്തിന്റെ ശ്രദ്ധ നേടിയിട്ടുള്ള താരമാണ് അനന്യ പാണ്ഡെ. സമയത്തിനും സന്ദർഭത്തിനും അനുയോജ്യമായ വസ്ത്രധാരണം എന്ന അഭിനന്ദനം താരത്തെ തേടി എത്താറുമുണ്ട്. എന്നാൽ ഇത്തവണ താരത്തിന് പിഴച്ചു. പുതിയ സിനിമയുടെ പ്രെമേഷന് ധരിച്ച വസ്ത്രം അനന്യയ്ക്ക് ചെറുതല്ലാത്ത ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചു. ഇതോടെ ട്രോളുകളും ഒപ്പം ‘സദാചാര’ കമന്റുകളും ഉയർന്നു.

ബ്രൗൺ നിറത്തിലുള്ള ബ്രാലറ്റും ഓഫ് വൈറ്റ് ജീന്‍സുമായിരുന്നു താരത്തിന്റെ വേഷം. എന്നാൽ മുംബൈയിലെ നിലവിലെ തണുത്ത കാലാവസ്ഥയ്ക്ക് തീരെ അനുയോജ്യമല്ലായിരുന്നു ഈ വസ്ത്രം. ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന അനന്യയ്ക്ക് തണുപ്പ് വില്ലനായി. ഇടയ്ക്ക് കാറ്റ് അടിച്ചതോടെ തണുപ്പ് തീരെ സഹിക്കാനാവാതെ വന്നു. ഇതോടെ സഹതാരമായ സിദ്ധാർഥ് ചതുർവേദിയുടെ കോട്ട് അനന്യയ്ക്ക് വാങ്ങേണ്ടി വന്നു. 

കാലാവസ്ഥ പരിഗണിക്കാതെ വസ്ത്രം ധരിച്ചതിനെക്കുറിച്ചാണ് കമന്റുകൾക്കൊപ്പം കപടസദാചാര കമന്റുകളും സമൂഹമാധ്യമങ്ങളിൽ ഉയര്‍ന്നു. സിനിമയുടെ പ്രചാരണത്തിനായി നഗ്നത കാണിക്കുന്നുവെന്ന ഇത്തരം കമന്റുകൾക്കെതിരെ താരത്തിന്റെ ആരാധകർ ഉൾപ്പടെ രംഗത്തെത്തുകയും ചെയ്തു. ഏതു വസ്ത്രം എപ്പോൾ ധരിക്കണമെന്നത് വ്യക്തി സ്വാതന്ത്ര്യമാണെന്ന് ഇവർ മറുപടി നൽകുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HOT N VIRAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മഞ്ഞിലും മഴയിലും വാഗമണ്ണിലൂടെ രസ്നയ്ക്കൊപ്പം ഒരു കാരവൻ യാത്ര

MORE VIDEOS
FROM ONMANORAMA