9 ഭാര്യമാരിൽ ഒരാൾ വേർപിരിഞ്ഞു; 2 പേരെ കൂടി വിവാഹം ചെയ്യുമെന്ന് ആർതർ

brazilian-model-faces-divorce-from-1-of-his-9-wives
Image Credits : Arthur O Urso / Instagram
SHARE

9 യുവതികളെ വിവാഹം ചെയ്ത് വാർത്തകളിൽ നിറഞ്ഞ ബ്രസീലിയൻ മോഡൽ ആർതർ ഒ ഉർസോ വിവാഹമോചിതനായി. അഗത എന്ന യുവതിയാണ് ബന്ധം അവസാനിപ്പിച്ചത്. എന്നാൽ പകരം രണ്ടു പേരെ കൂടി വിവാഹം ചെയ്യാനുള്ള ഒരുക്കത്തിലാണ് ആർതർ.

ലുവാനാ കസാക്കിയാണ് ആർതറിന്റെ ആദ്യ ജീവിതപങ്കാളി. കഴിഞ്ഞവർഷം എട്ടു യുവതികളെ കൂടി ഭാര്യമാരാക്കി. ബ്രസീലിൽ ബഹുഭാര്യാത്വം നിയമപരമായി സാധ്യമല്ലാത്തതിനാൽ പ്രതിഞ്ജയെടുത്തായിരുന്നു ചടങ്ങ്. ഏകപതിത്വം എന്ന വ്യവസ്ഥയോടുള്ള പ്രതിഷേധമാണ് ഇതെന്നായിരുന്നു ആർതർ അവകാശപ്പെട്ടത്. എന്തായാലും 9 ഭാര്യമാർക്കൊപ്പമുള്ള ആർതറിന്റെ ജീവിതം ചർച്ചയായിരുന്നു. ഇതിനിടയിലാണ് വിവാഹമോചന വാർത്ത പുറത്തുവന്നത്. 

polygamy-1

ഒരു പങ്കാളിക്കൊപ്പമുള്ള ജീവിതമാണ് നല്ലതെന്ന തോന്നലാണ് അഗതയെ വേർപിരിയലിന് പ്രേരിപ്പിച്ചത്. ഈ തീരുമാനം വിഷമിപ്പിക്കുകയും അദ്ഭുതപ്പെടുത്തുകയും ചെയ്തെന്ന് ആർതർ വാർത്താ ഏജൻസി ജാം പ്രസ്സിനോട് പ്രതികരിച്ചു. അഗതയ്ക്ക് എന്നെ ഒറ്റയ്ക്കു വേണം. അതിൽ അർഥമില്ല. ഈ വേർപിരിയിൽ എന്നെ കഠിനമായി വേദനിപ്പിക്കുന്നുണ്ടെന്ന് ആർതർ പറഞ്ഞു.

രണ്ടു പേരെ കൂടി വിവാഹം ചെയ്ത് ഭാര്യമാരുടെ എണ്ണം 10 ആക്കുകയാണ് ആർതറിന്റെ ലക്ഷ്യം. ഭാര്യമാരെ തുല്യമായി സ്നേഹിക്കുന്നുണ്ടെന്നും എല്ലാവരിലും മക്കള്‍‍ വേണമെന്നാണ് ആഗ്രഹമെന്നും ഇയാൾ വ്യക്തമാക്കുന്നു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പാണക്കാട് തങ്ങളെ സ്വാമിയുടെ ഷാള്‍ അണിയിക്കാമോ എന്ന് ചോദ്യമുണ്ടായി

MORE VIDEOS