ADVERTISEMENT

കണ്ണിനെ കബളിപ്പിക്കുന്ന പല ചിത്രങ്ങളും നാം പലപ്പോഴും കാണാറുണ്ട്. അത്തരത്തൽ ഒരു ചിത്രമാണ് ഇപ്പോൾ വൈറലാകുന്നത്. ഒരു സോഫയിലിരിക്കുന്ന ആറ് യുവതികളുടെ ചിത്രമാണിത്. പക്ഷേ പ്രശ്നമെന്തെന്ന് വെച്ചാൽ ആറ് പേർക്ക് കൂടിയായി 5 കാലുകൾ മാത്രമേ കാണുന്നുള്ളൂ എന്നതാണ്. നടുക്കിരിക്കുന്ന യുവതിക്ക് കാലുകളേ ഇല്ലെന്നേ ചിത്രം കണ്ടാൽ തോന്നൂ. 

 

5 യുവതികളും സോഫയിൽ ഇരിക്കുകയാണ്. ഒരാൾ സോഫയുടെ കയ്യിലും ഇരിക്കുന്നു. സോഫയിലിരിക്കുന്നവരുടെ കാലുകളാണ് ഇവിടെ സംശയത്തിന് ഇടയാക്കുന്നത്. മൂന്നാമത് ഇരിക്കുന്ന ആളിന് കാൽ ഇല്ല എന്നേ തോന്നൂ. ഫോട്ടോ കണ്ട് നിരവധിപ്പേരാണ് കമന്റുകളുമായി എത്തിയത്.

 

 

രണ്ടാമത്തെ പെൺകുട്ടിയുടെ കാലുകൾ ആദ്യത്തെ പെൺകുട്ടിയുടെ കാലുകൾക്ക് പിന്നിലാണ് എന്ന് ഞാൻ കരുതുന്നു എന്നാണ് ഒരാളുടെ കണ്ടെത്തൽ. ഇടതുവശത്ത് നിന്ന് രണ്ടാമത്തെ പെൺകുട്ടിയുടെ കാലുകൾ കണ്ടെത്താൻ പ്രയാസമാണ്. കാരണം അവ ഇടതുവശത്തുള്ള പെൺകുട്ടിയുടെ പിന്നിൽ മറഞ്ഞിരിക്കുന്നു. അവളുടെ പാന്റ്‌സിന് ഒരേ നിറവുമാണെന്ന് ഒരു അഭിപ്രായം. 

 

 

'ഇടതുവശത്തുള്ള രണ്ട് പെൺകുട്ടികൾ കറുത്ത ജീൻസാണ് ധരിച്ചിരിക്കുന്നത്. നിങ്ങൾ സൂക്ഷിച്ചുനോക്കിയാൽ, ഒരു പെൺകുട്ടിയുടെ കാൽ വളരെ വലുതാണെന്ന് നിങ്ങൾക്ക് കാണാൻ കഴിയും. കറുത്ത ജീൻസിന്റെ ടോൺ മാറുന്നത് കാണാം'. മറ്റൊരാൾ പറയുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com