ADVERTISEMENT

വരന്റെ നോട്ടുമാലയിൽനിന്നും പണം മോഷ്ടിക്കാൻ ശ്രമിക്കുന്ന യുവാവിന്റെ വിഡിയോ വൈറല്‍. വേദിയിൽ ഇരിക്കുന്ന വരനാണ് മോഷണത്തിന് ഇരയായത്. സംഭവം മോഷണമാണെങ്കിലും സമൂഹമാധ്യമങ്ങളിൽ വിഡിയോ ചിരി പടർത്തി.

 

വേദിയിലിരിക്കുന്ന വരനു ചുറ്റിലും നിരവധി ആളുകളുണ്ട്. വരന്റെ കഴുത്തിൽ നിറയെ നോട്ടുമാലകളാണ്. കൂടെയുള്ള ബന്ധുക്കൾ സംസാരിക്കുന്നതു ശ്രദ്ധിച്ച് ഇരിക്കുകയാണ് വരൻ. ഇതിനിടയിലാണ് അടുത്ത് ഇരിക്കുന്ന യുവാവ് ഈ മലയിൽനിന്നും നോട്ടുകൾ അടർത്തി എടുക്കുന്നത്. വരൻ തിരിഞ്ഞു നോക്കിയതിനാൽ ആദ്യ ശ്രമം പരാജയപ്പെട്ടു. എങ്കിൽ വൈകാതെ ഏതാനും നോട്ട് സ്വന്തം പോക്കറ്റിലാക്കുന്നതിൽ യുവാവ് വിജയിച്ചു. വിഡിയോയിലുള്ള വ്യക്തികൾ ആരാണെന്നോ സ്ഥലം എവിടെയാണെന്നോ വ്യക്തമല്ല.  

 

വരന്റെ കൂട്ടുകാരനോ ബന്ധുവോ ആണെന്ന് ഉറപ്പാണെന്നും എന്നാലും ഈയൊരു സന്ദർഭത്തിൽ മോഷണത്തിന് ഒരുങ്ങിയ വ്യക്തി ചില്ലറക്കാരനല്ല എന്നുമാണ് വിഡിയോയ്ക്ക് ലഭിക്കുന്ന കമന്റുകൾ. ഇന്ത്യൻ മണി ഹീസ്റ്റ് എന്നാണ് ചിലർ ഈ മോഷണത്തെ വിശേഷിപ്പിച്ചത്. 

 

English Summary : Video Shows man Stealing Cash From Groom's Garland

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com