ADVERTISEMENT

വിവാഹവേദിയിൽ‌ വധു വരനെ തല്ലുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ. ഉത്തർപ്രദേശിലെ ഹമിർപുരിൽ ആണ് സംഭവം. വരൻ വരണമാല്യം അണിയിച്ചതിനു പിന്നാലെ പ്രകോപിതയായ വധു പല തവണ വരന്റെ കവിളില്‍ അടിച്ചു. എന്താണു സംഭവിച്ചതെന്നു മനസ്സിലാകാതെ വരനും അതിഥികളും ഞെട്ടി. ഇതിനു പിന്നാലെ വധു വേദിവിട്ട് ഇറങ്ങുന്നതും വിഡിയോയിലുണ്ട്. 

ഇതിനുശേഷം ഇവരുടെ കുടുംബക്കാർ തമ്മിലടിച്ചതായും സംഭവത്തിൽ പൊലീസ് ഇടപെട്ടതായും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ ചർച്ചകൾക്കൊടുവിൽ പ്രശ്നം ഒത്തുതീർപ്പിലെത്തുകയും ഇവർ വിവാഹിതരാകുകയും ചെയ്തു. പെൺകുട്ടിക്ക് വരനെ ഇഷ്ടപ്പെടാത്തതു കൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്ന് ബന്ധുക്കളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു. 

സമൂഹമാധ്യമങ്ങളിൽ നിരവധി ചർച്ചകൾക്ക് ഈ വിഡിയോ വഴിവച്ചു. നിർബന്ധിച്ച് വിവാഹത്തിന് സമ്മതിപ്പിക്കുന്നതാണ് പ്രശ്നങ്ങൾക്കു കാരണമെന്നാണു കമന്റുകൾ. ഇത്തരമൊരു സംഘർഷം ഉണ്ടായിട്ടും ഈ വിവാഹം നടത്തിയതിനെതിരെ വിമർശനം ഉയരുന്നുണ്ട്. 

English Summary : Bride Beats Groom in Wedding Venue Video goes Viral

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com