ADVERTISEMENT

അമ്മ ബബിത കപൂറിന്റെ ജന്മദിനാഘോഷത്തിൽ തിളങ്ങി കരീന കപൂർ. ബിബിതയുടെ 75 ാം ജന്മദിനം ആഘോഷമാക്കാൻ കപൂർ കുടുംബാംഗങ്ങൾ  ഒത്തുചേർന്നിരുന്നു. ഈ പാർട്ടിയിലേക്ക് ചുവപ്പ് മിനി ഡ്രസ്സ് ധരിച്ചാണ് കരീന എത്തിയത്. 

ജേസൻ വു ലേബലിൽ നിന്നുള്ളതാണ് കരീനയുടെ ഡ്രസ്സ്. വടിവൊത്ത ഫ്ലീറ്റ്സും കോളറുമാണ് ഡ്രസ്സിന്റെ പ്രധാന ആകർഷണം. 53,000 രൂപയാണ് വില.

ലെയർ നെക്‌ലേസും സൺഗ്ലാസും ഹീൽസുമായിരുന്നു ആക്സസറീസ്. മിനിമൽ മേക്കപ്പ് ആണ് ചെയ്തിരുന്നത്. കരീനയുടെ ലുക്ക് ഫാഷൻ ലോകത്തിന്റെ പ്രശംസ നേടി.

മുംബൈയിലെ ബിബിതയുടെ വസതിയിലേക്ക് കുടുംബസമേതമാണ് കരീന എത്തിയത്. ബബിതയുടെ മൂത്ത മകൾ കരീഷ്മ കപൂർ, ബന്ധു നീതു കപൂർ എന്നിവരും ആഘോഷത്തിന്റെ ഭാഗമായി. ആലിയ ബട്ട്–രണ്‍ബീർ കപൂർ വിവാഹത്തിനു പിന്നാലെയാണ് മറ്റൊരു ആഘോഷത്തിനായി കപൂർ കുടുംബം ഒന്നിച്ചത്.

English Summary : Kareena Kapoor's red mini dress for attending mom Babita's birthday is worth ₹53k

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com