‘ഇതെന്ത് ഡാൻസ്?’; കാഴ്ചക്കാരെ ചിരിപ്പിച്ച് യുവാവ്: വൈറൽ വിഡിയോ
Mail This Article
വിവാഹ ഘോഷയാത്രയിൽ നൃത്തം ചെയ്യുന്ന യുവാവിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ ചിരിപടർത്തുന്നു. യുവാവിന്റെ വ്യത്യസ്തമായ നൃത്തച്ചുവടുകളാണ് ശ്രദ്ധ നേടിയത്. ഐപിഎസ് ഓഫിസർ ദിപാൻഷു ഖബ്ര ട്വീറ്റ് ചെയ്ത വിഡിയോ വൈറലായി.
സേനാംഗങ്ങളുടെ പരേഡിനെ ഓർമിപ്പിക്കുന്ന രീതിയിലാണ് ഇയാളുടെ നൃത്തം. ബാന്റ്സെറ്റിന്റെ താളത്തിനൊത്തുള്ള നൃത്തത്തിൽ വ്യായാമമുറകളും സല്യൂട്ടും ഉൾപ്പെടുന്നു. ‘പരിശീലനം പൂർത്തിയാക്കി എത്രയും വേഗം സുഹൃത്തിന്റെ വിവാഹത്തിന് എത്തിയ ജവാൻ’ എന്നാണ് വിഡിയോയ്ക്കൊപ്പം ദിപാൻഷു കുറിച്ചത്.
29 സെക്കന്റ് ആണ് വിഡിയോയുടെ ദൈർഘ്യം. യുവാവ് ആരാണെന്നോ, എവിടെയാണ് സംഭവമെന്നോ വ്യക്തമല്ല. രസകരമായ നിരവധി കമന്റുകളാണ് വിഡിയോയ്ക്ക് ലഭിച്ചത്. സേനയിലെ പരിശീലനം കൂടിപ്പോയതു കൊണ്ടാകും ഇതെന്ന് ചിലർ പറയുന്നു. എന്നാൽ സേനയുമായി ബന്ധമൊന്നും ഉണ്ടാവില്ലെന്നും മദ്യം ഉള്ളിലെത്തിയാൽ ചിലർ ഇതിലും വ്യത്യസ്തമായി നൃത്തം ചെയ്യുമെന്നുമാണ് മറ്റൊരു അഭിപ്രായം. ഇങ്ങനെ നൃത്തം ചെയ്യുന്നത് ആരോഗ്യത്തിന് ഗുണകരമാണ് എന്നും കമന്റുകളുണ്ട്.
English Summary: Unique Dance at Wedding Trending in Social Media