ADVERTISEMENT

മോഷണം വിജയിച്ച സന്തോഷത്തിൽ കടയ്ക്കുള്ളിൽ നൃത്തം ചെയ്യുന്ന കള്ളന്റെ ദൃശ്യങ്ങൾ വൈറൽ. ഉത്തർപ്രദേശിലെ ചന്ദൗലിയിലാണ് സംഭവം. ഹാർഡ്‌വെയർ ഷോപ്പിലായിരുന്നു മോഷണം. 

രാവിലെ കട തുറക്കാൻ എത്തിയപ്പോഴാണ് പൂട്ടു പൊളിച്ചിരിക്കുന്നത് കടയുടമ അൻഷു സിങ് ശ്രദ്ധിച്ചത്. മോഷണം നടന്നെന്നു മനസ്സിലാക്കി സിസിടിവി പരിശോധിച്ചപ്പോള്‍ കള്ളന്റെ ആനന്ദ നൃത്തം കണ്ടു.‌ മോഷണ മുതലെടുത്ത് പുറത്തേക്ക് പോകും മുമ്പ് കൈകൾ ഇരുവശത്തേക്കും ഉയർത്തി ചുവടുകൾവച്ച് കള്ളൻ സന്തോഷം പ്രകടിപ്പിക്കുകയായിരുന്നു. ഇയാൾ മുഖമൂടി ധരിച്ചിരുന്നു. കടയിൽ ഉണ്ടായിരുന്ന പണവും ഏതാനും ഉപകരണങ്ങളും മോഷണം പോയതായി അൻഷു പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു. 

സംഭവം മോഷണമാണെങ്കിലും കള്ളന്റെ ഡാൻസ് സമൂഹമാധ്യമങ്ങളിൽ ചിരിപടർത്തി. എന്നാൽ പൊലീസ് സുപ്രണ്ടിന്റെ വസതിക്ക് സമീപം നടന്ന ഈ മോഷണം അതീവഗൗരവത്തോടെയാണ് പൊലീസ് കാണുന്നത്. അന്വേഷണം ഊർജിതമായി നടക്കുന്നതായി പൊലീസ് മാധ്യമങ്ങളോട് പ്രതികരിച്ചു.

English Summary : Thief Dances After Robbing Hardware Shop In Uttar Pradesh

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com