ADVERTISEMENT

ലോകത്തെ ഏറ്റവും ചുറ്റളവുള്ള നാവ് എന്ന ഗിന്നസ് വേൾഡ് റെക്കോർഡ് സ്വന്തമാക്കി അമേരിക്കയിലെ മിഷിഗൻ സ്വദേശി ഡാന്റേ ബാൺസ്. 12.19 സെന്റിമീറ്ററാണ് ഇയാളുടെ നാവിന്റെ ചുറ്റളവ്. ‘പിങ് പോങ് ബോളിനോളം വലുപ്പമുള്ള നാവ്’ എന്നാണ് ഗിന്നസ് വേൾഡ് റെക്കോർഡ‍് ഔദ്യോഗിക വെബ്സൈറ്റിൽ വിശേഷിപ്പിച്ചിരിക്കുന്നത്. 4.2 സെന്റിമീറ്റർ ഉയരവും 4 സെന്റിമീറ്റര്‍ വീതിയുമാണ് നാവിനുള്ളത്. 

നാവ് വീർപ്പിക്കാനും ചുരുട്ടാനും ഇയാൾക്ക് കഴിയും. ഇത് ഉപയോഗിച്ച് ചില അഭ്യാസങ്ങൾ കാണിക്കുകയും മറ്റുള്ളവരെ രസിപ്പിക്കുകയും ചെയ്യാറുണ്ട്. എന്നാൽ നാവിന്റെ പ്രത്യേകത കൊണ്ട് ഗിന്നസ് റെക്കോര്‍ഡ് തേടി വരുമെന്ന് സ്വപ്നം പോലും കണ്ടിരുന്നില്ല. തനിക്ക് ലഭിച്ച സമ്മാനമാണ് നാവെന്നും ഡാന്റേ പറയുന്നു. മാക്രോഗ്ലോസിയ എന്നാണ് നാവിന്റെ ഈ അവസ്ഥയെ വിളിക്കുന്നത്.

ലോകത്തിലെ ഏറ്റവും നീളമുള്ള നാവിന്റെ ഉടമ നിക് സ്റ്റോയിബേൾ ആണ്. 10.1 സെന്റിമീറ്ററാണ് നീളം. ചാനൽ ടാപ്പർ ആണ് സ്ത്രീകളിൽ ഈ റെക്കോർഡിന് ഉടമ. 9.75 സെന്റിമീറ്ററാണ് നീളം. ഇരുവരും കലിഫോർണിയ സ്വദേശികളാണ്. 

English Summary : US Man Sets World Record For Tongue As Big As A "Ping Pong Ball"

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com