ADVERTISEMENT

വയസ്സി എന്നു വിളിച്ചു പരിഹസിച്ചവർക്ക് മറുപടിയുമായി നടി അമൃത അറോറ. വയസ്സി എന്നത് ഒരു വാക്ക് മാത്രമാണെന്നും പ്രായവും ബുദ്ധിയും ഉള്ളവരാണ് ഞങ്ങളെന്നുമായിരുന്നു താരത്തിന്റെ മറുപടി. കരൺ ജോഹറിന്റെ ജന്മദിനാഘോഷത്തിന് എത്തിയപ്പോഴുള്ള അമൃതയുടെ ലുക്ക് ആണു പരിഹാസം നേരിട്ടത്. എന്നാൽ മാന്യവും വ്യക്തവുമായ താരം മറുപടി നൽകുകയായിരുന്നു. 

മേയ് 25ന് മുംബൈയിലെ വസതിയിലാണ് കരൺ ജന്മദിനാഘോഷം സംഘടിപ്പിച്ചത്. സഹോദരി മലൈക അറോറ, സുഹൃത്ത് കരീന കപൂർ എന്നിവർക്കൊപ്പമാണ് അമൃത പാർട്ടിക്ക് എത്തിയത്. ചെക്ക് പാറ്റേൺ ഷിമ്മറി ബ്ലേസർ ഡ്രസ്സും ഹൈ ബൂട്ടുമായിരുന്നു വേഷം. കരീനയ്ക്കും മലൈകയ്ക്കും ഒപ്പം നിൽക്കുന്ന ചിത്രം അമൃത സമൂഹമാധ്യമത്തിൽ പങ്കുവച്ചു. ഈ ചിത്രത്തിനു ലഭിച്ച കമന്റുകളിലാണ് പരിഹാസം നിറഞ്ഞത്. 

‘ഈ ഡ്രസ്സിട്ട് മേക്കപ്പ് ചെയ്തപ്പോൾ ഹോട്ട് ആകുമെന്നാണോ കരുതിയത് ? വയസ്സി ആയിട്ടുണ്ട്’, വണ്ണം കൂടിയല്ലോ? എന്തു പറ്റി? എന്തൊരു വൃത്തികേടാണ്’’– എന്നിങ്ങനെയായിരുന്നു ചില കമന്റുകൾ. 

ഇത്തരം കമന്റുകളുടെ സ്ക്രീൻഷോട്ട് അമൃത ഇൻസ്റ്റഗ്രാം സ്റ്റോറിയാക്കി. ‘‘ഇത്തരം കമന്റുകൾ തുടർച്ചയായി കാണുന്നു. വയസ്സി എന്ന വിളി ഒരു പരിഹാസമാണോ? എന്നെ സംബന്ധിച്ചിടത്തോളം അതൊരു വാക്ക് മാത്രമാണ്. പ്രായത്തെ സൂചിപ്പിക്കുന്ന വാക്ക്. അതെ, ഞങ്ങൾ പ്രായവും ബുദ്ധിയും ഉള്ളവരാണ്. പക്ഷേ നിങ്ങൾക്ക് പേരില്ല, മുഖമില്ല, പ്രയാമില്ല. നിങ്ങൾ മനുഷ്യർ തന്നെയാണോ?’’– അമൃത കുറിച്ചു.

ഭാരം കൂടിയതിനെ പരിഹസിച്ചവർക്കും താരം മറുപടി നൽകി. ‘‘എന്റെ ഭാരക്കൂടുതലുമായി ബന്ധപ്പെട്ടും ഒരുപാട് വിദ്വേഷ കമന്റുകൾ ലഭിച്ചു. ഇതാണു ഞാൻ. എനിക്ക് ഇങ്ങനെ ഇരിക്കാൻ ഇഷ്ടമാണ്. എന്റെ ഭാരം എന്റെ പ്രശ്നമാണ്. എന്നു മുതലാണ് അത് മറ്റുള്ളരുടെ പ്രശ്നമായത്!’’– അമൃത ചോദിച്ചു.

അമൃതയുടെ മറുപടി ഇൻസ്റ്റഗ്രാം സ്റ്റോറിയാക്കി മലൈക അറോറ പിന്തുണ അറിയിച്ചു. ‘‘നീ അത് പറഞ്ഞു അനിയത്തി. നീ എങ്ങനെയാണോ അങ്ങനെത്തന്നെ സുന്ദരിയാണ്. ശരീരഘടനയുടെ പേരിൽ ഒരാളെ പരിഹസിക്കുന്നത് വളരെ മോശമാണ് സുഹൃത്തുക്കളേ’ എന്നായിരുന്നു മലൈക കുറിച്ചത്.

കരണിന്റെ പാർട്ടിയിൽ ധരിച്ച വസ്ത്രത്തിന്റെ പേരിൽ മലൈക പരിഹാസം നേരിട്ടിരുന്നു. മാന്യതയില്ലാത്ത വസ്ത്രം, പ്രായം പരിഗണിച്ചു വേണം വസ്ത്രം ധരിക്കാൻ എന്നിങ്ങനെയുള്ള കമന്റുകളാണ് താരത്തിന് നേരെ ഉണ്ടായത്. നിയോൺ ഗ്രീൻ ബ്ലേസറും ഷോർട്ട്സും ബ്രാലെറ്റുമായിരുന്നു മലൈകയുടെ വേഷം.

English Summary : Amrita Arora reacts to body shaming social media comments 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com