നയൻതാരയ്ക്കും വിഘ്നേഷ് ശിവനുമൊപ്പമുള്ള ചിത്രം പങ്കുവച്ച് നടൻ അനൂപ് കൃഷ്ണൻ. അനൂപിന്റെ ഭാര്യ ഐശ്വര്യയും ഒപ്പമുണ്ട്. കൊച്ചിയിൽ വച്ചാണ് ചിത്രം പകർത്തിയത്. ‘വീ ആർ ദ് കപ്പിൾ’ എന്ന് അനൂപ് ചിത്രത്തിനൊപ്പം കുറിച്ചു.
കറുപ്പ് ടിഷർട്ടും നീല ജീൻസുമാണ് വിഘ്നേഷിന്റെ വേഷം. ഫ്ലോറൽ ഡിസൈനുള്ള ചുരിദാർസെറ്റും ഷീർ ദുപ്പട്ടയുമാണ് നയൻസ് ധരിച്ചിരിക്കുന്നത്. അനൂപ് ഏതു സാഹചര്യത്തിലാണ് നയൻസിനെയും വിഘ്നേഷിനെയും കണ്ടുമുട്ടിയതെന്ന സംശയം ആരാധകർ കമന്റ് ചെയ്യുന്നുണ്ട്.
ജൂൺ 9ന് മഹാബലിപുരത്തെ റിസോർട്ടിലായിരുന്നു നയൻതാര, വിഘ്നേഷ് ശിവന്‍ വിവാഹം. ജൂൺ 12ന് ഇരുവരും കേരളത്തിലെത്തി. ഇന്നലെ ചെട്ടികുളങ്ങര ക്ഷേത്രത്തിൽ ദർശനം നടത്തിയിരുന്നു.
സീതാകല്യാണം സീരിയലിലൂടെയാണ് അനൂപ് പ്രേക്ഷക ശ്രദ്ധ നേടുന്നത്. പിന്നീട് ബിഗ് ബോസ് റിയാലിറ്റി ഷോയിൽ മത്സാരർഥിയായി. ഐശ്വര്യ ഡോക്ടറാണ്. ജനുവരി 23ന് ഗുരുവായൂർ ക്ഷേത്രത്തിലായിരുന്നു ഇവരുടെ വിവാഹം.