കണ്ടത് എയർപോർട്ടിൽ; മുഖ പരിചയമുണ്ടെന്ന് നയൻതാര: അനൂപ് കൃഷ്ണൻ

HIGHLIGHTS
  • ഞാൻ ചെന്നു സ്വയം പരിചയപ്പെടുത്തി
  • വിഘ്നേഷ് ശിവൻ വളരെ കൂളാണ്
 actor-anoop-krishnan-on-photo-with-nayanthara-and-anoop-krishnan
Image Credits: Anoop / Instagram
SHARE

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയതാരം അനൂപ് കൃഷ്ണനും ഭാര്യ ഐശ്വര്യയും തെന്നിന്ത്യന്‍ താരസുന്ദരി നയൻതാരയ്ക്കും ഭർത്താവും സംവിധായകനുമായ വിഘ്നേഷ് ശിവനുമൊപ്പം നിൽക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. എവിടെവച്ചായിരുന്നു ഈ കണ്ടുമുട്ടലെന്ന ചോദ്യമായിരുന്നു അനൂപ് പങ്കുവച്ച് ഈ ചിത്രത്തിനു കൂടുതലായി ലഭിച്ചത്. ഇതേക്കുറിച്ച് താരം വനിത ഓൺലൈനോട് പ്രതികരിച്ചു.

താരത്തിന്റെ വാക്കുകൾ ഇങ്ങനെ; ‘‘കൊച്ചിൻ എയർപോർട്ടിലായിരുന്നു ഈ അപ്രതീക്ഷിത കണ്ടുമുട്ടൽ. ഐശ്വര്യയുടെ അച്ഛനെ യാത്രയാക്കാൻ എത്തിയതാണ്. അപ്പോഴാണ് നയൻസിനെയും വിക്കിയെയും കണ്ടത്. ഞാൻ ചെന്നു സ്വയം പരിചയപ്പെടുത്തി. ആദ്യം വിഘ്നേഷിനോട് സംസാരിച്ചു. പിന്നീട് നയൻതാരയോടും. എന്റെ മുഖം പരിചയമുണ്ടെന്നും ചില ചിത്രങ്ങളും വിഡിയോസുമൊക്കെ കണ്ടിട്ടുണ്ടെന്നും നയൻതാര പറഞ്ഞു. ചിലപ്പോൾ കാഷ്വൽ ആയി പറഞ്ഞതാകാം.

കുറച്ചു നേരം സംസാരിച്ചു. ക്ഷേത്രങ്ങളിൽ ചില വഴിപാടുകളൊക്കെയുണ്ടായിരുന്നു. അതിനായി വന്നതാണെന്ന് പറഞ്ഞു. നയൻതാര അധികം സംസാരിക്കാറൊന്നുമില്ലെന്നാണ് ഞാൻ കേട്ടിട്ടുള്ളത്. പക്ഷേ എനിക്കങ്ങനെ തോന്നിയില്ല. എന്നോടും ഐശ്വര്യയോടും വളരെ താൽപര്യത്തോടെ സംസാരിച്ചു. വിഘ്നേഷ് വളരെ കൂളാണ്. നയൻതാരയും അതേ. ഒരു ഫോട്ടോ എടുക്കട്ടേ എന്നു ചോദിച്ചപ്പോൾ വളരെ സന്തോഷത്തോടെ ഒപ്പം നിന്നു. ഐശ്വര്യ അവരുടെ ഒരു ഫാനാണ്’’.– അനൂപ് ‘വനിത ഓൺലൈനോട്’ പറഞ്ഞു.

അനൂപിന്റെ അഭിമുഖം പൂർണമായി വായിക്കാൻ ക്ലിക് ചെയ്യൂ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

താരമൂല്യം കൊണ്ടുമാത്രം സിനിമ ഹിറ്റാവില്ല ! Pritviraj Sukumaran | Kaduva Movie

MORE VIDEOS
FROM ONMANORAMA