ADVERTISEMENT

ഫാദേഴ്സ് ഡേയോട് അനുബന്ധിച്ച് ഫൊട്ടോഗ്രഫർ അരുൺ രാജ് നായർ ഒരുക്കിയ കൺസപ്റ്റ് ഫോട്ടോഷൂട്ട് വൈറൽ. മകളുടെ നല്ല ഭാവിക്കായുള്ള കഷ്ടപ്പാടിൽ അച്ഛനു പലതും ത്യജിക്കേണ്ടി വന്നു. എന്നാൽ തന്റെ നേട്ടത്തിലൂടെ അവഗണിച്ചവർക്കു മുമ്പില്‍ അച്ഛന് അഭിമാനത്തോടെ തലയുയർത്തി നിൽക്കാനുള്ള അവസരം മകൾ ഒരുക്കുന്നതാണ് ഫോട്ടോ സ്റ്റോറി. 

ശ്രദ്ധേയമായ കൺസപ്റ്റ് ഷൂട്ടുകൾ അരുൺ രാജ് മുൻപും ഒരുക്കിയിട്ടുണ്ട്. സ്ത്രീപക്ഷ ആശയങ്ങളായിരുന്നു ഇവയിൽ ഏറെയും. ഇതു മുൻനിർത്തി പലരും വിമർനം ഉന്നയിച്ചിരുന്നു. സ്ത്രീ സംബന്ധമായ വിഷയങ്ങൾ മാത്രമേ ശ്രദ്ധിക്കപ്പെടൂ എന്നതിനാലാണ് ഇത്തരം ഷൂട്ടുകൾ ചെയ്യുന്നത് എന്നായിരുന്നു വിമർശനം. ഇതാണ് ഒരു അച്ഛന്റെ ജീവിതം ആസ്പദമാക്കിയുള്ള ഫോട്ടോ സ്റ്റോറി ചെയ്യാൻ അരുണിന് പ്രചോദനമായത്. 

മുന്നൊരുക്കത്തിനായി ഒരുപാട് സമയം കിട്ടിയില്ലെങ്കിലും പരമാവധി മികച്ചതാക്കാൻ ശ്രമിച്ചുവെന്ന് അരുൺ പറയുന്നു. നിരവധി അഭിനന്ദനങ്ങള്‍ ലഭിച്ചു. ശ്രദ്ധിക്കപ്പെട്ടതിൽ സന്തോഷമുണ്ടെന്നും അരുൺ. ബിപിൻ, അനർഘ സനൽകുമാർ, അനന്തു.കെ.പ്രകാശ് എന്നിവരാണ് അഭിനേതാക്കൾ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com