നടി പൂജിത മേനോന്റെ ജന്മദിനം ആഘോഷമാക്കി സുഹൃത്തുക്കൾ. കൊച്ചിയിലെ ഒരു ഹോട്ടലിൽ വമ്പൻ പാർട്ടി ഒരുക്കിയാണ് പൂജിതയെ സുഹൃത്തുക്കൾ ഞെട്ടിച്ചത്. ഗായകൻ വിജയ് യേശുദാസ്, സിനിമാതാരങ്ങളായ ഗോവിന്ദ് പത്മസൂര്യ(ജിപി), ദിവ്യ പിള്ള എന്നിവരും ആഘോഷത്തിന്റെ ഭാഗമായി.

‘‘ആദ്യമായാണ് ഇത്ര വലിയ സർപ്രൈസ് പാർട്ടി പിറന്നാള്‍ സമ്മാനമായി ലഭിക്കുന്നത്. ഷഹീൻ, മില്ലു, എന്റെ സഹോദരി പ്രിയങ്ക എന്നിവരാണ് ഇതിനു പിന്നിൽ. പാർട്ടി ഉണ്ടാകുമെന്ന് അറിയാമായിരുന്നു. എന്നാൽ എവിടെവച്ചെന്നോ, ഇങ്ങനെ ആയിരിക്കുമെന്നോ യാതൊരു സൂചനയും ഇല്ലായിരുന്നു’’– പൂജിത മനോരമ ഓൺലൈനോട് പറഞ്ഞു.

ഏയ്ഞ്ചൽ തീമീലായിരുന്നു പാർട്ടി. തിരുവനന്തപുരത്തും നിന്നും ദുബായിൽനിന്നും സുഹൃത്തുക്കൾ എത്തിയിരുന്നു. ‘അടുത്ത സുഹൃത്തുക്കൾ എന്റെ ഏയ്ഞ്ചൽസ് ആണ്. ഞാനവരുടെ ഏയ്ഞ്ചലും. അതുകൊണ്ടാണ് ആഘോഷം ഏയ്ഞ്ചൽ തീമിൽ സംഘടിപ്പിച്ചത്. ഇതാണ് തീം എന്നു കേട്ടപ്പോൾ ‘ഐ വിൽ കം ലൈക് എ ഡെവിൾ’ എന്നാണ് ജിപി പറഞ്ഞത്. എന്നിട്ട് ചുവന്ന കൊമ്പും വച്ച് പാർട്ടിക്ക് വന്നു. പാർട്ടി കഴിയുന്നതു വരെ തലയിൽ ആ കൊമ്പ് ഉണ്ടായിരുന്നു’’– താരം പറഞ്ഞു.

റാണി പിങ്ക് ഡിസൈനർ സ്‌റ്റുഡിയോ ഒരുക്കിയ മനോഹരമായ ഗൗണായിരുന്നു. പൂജിതയുടെ വേഷം. പാർട്ടിയുടെ ചിത്രങ്ങളും വിഡിയോയും സമൂഹമാധ്യമങ്ങളിൽ വൈറലാണ്.


English Summary : Actress Poojitha Menon's birthday celebration