ചങ്ങല കൊണ്ടുള്ള വസ്ത്രം പരുക്കേൽപ്പിച്ചതായി നടി ഉർഫി ജാവേദ്. കഴുത്തില്‍ പാടുകൾ വീണ് ചുവന്നതിന്റെ ചിത്രം സമൂഹമാധ്യമത്തിൽ പങ്കുവച്ചാണ് ഉർഫി ഇക്കാര്യം വെളിപ്പെടുത്തിയത്.
ചങ്ങല കൊണ്ട് ഒരുക്കിയ ബാക്ലസ് ടോപ്പിലുള്ള ഉർഫിയുടെ ഫോട്ടോഷൂട്ട് വൈറലായിരുന്നു. അസാധാരണമായ ഈ പരീക്ഷണം ഉർഫിക്ക് നിരവധി അഭിനന്ദനങ്ങളും വിമർശനങ്ങളും നേടി കൊടുത്തു. എന്നാൽ ഇത്തരം പരീക്ഷണങ്ങൾക്കു പിന്നിലെ കഷ്ടപ്പാടു വ്യക്തമാക്കാനാണ് കഴുത്തിലെ പാടുകളുടെ ചിത്രം താരം പുറത്തുവിട്ടത്.
ഹിന്ദി ടെലിവിഷൻ സീരിയലിലൂടെയാണ് ഉർഫി അഭിനയരംഗത്തേക്ക് എത്തിയത്. ബിഗ് ബോസ് റിയാലിറ്റി ഷോയിലെ മത്സരാർഥിയായതോടെ ശ്രദ്ധ നേടി. പിന്നീട് ഫാഷൻ പരീക്ഷണങ്ങളിലൂടെ പ്രശസ്തയായി.