ബ്ലേഡുകൾ കൊണ്ട് വസ്ത്രം ഒരുക്കി നടിയും മോഡലുമായ ഉർഫി ജാവേദ്. സ്ട്രാപ്പി മിനി ഡ്രസ്സ് സ്റ്റൈലിലാണ് ബ്ലേഡ് ഡ്രസ്സ് ഡിസൈൻ ചെയ്തിരിക്കുന്നത്. വയർ, ചാക്ക്, ചങ്ങല, തലയിണ എന്നിവ കൊണ്ടുള്ള വസ്ത്രങ്ങൾ ഉർഫി ധരിച്ചിട്ടുണ്ട്. ഇതിനു പിന്നാലെയാണ് ബ്ലേഡും താരത്തിന്റെ വസ്ത്രശേഖരത്തിന്റെ ഭാഗമായത്.
‘‘ബ്ലേഡ് കൊണ്ടുള്ള വസ്ത്രം. ഇത്തരം വിചിത്രമായ ആശയങ്ങൾക്കൊപ്പം നില്‍ക്കുന്ന എന്റെ ടീം അംഗങ്ങൾക്ക് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല’’– ഡ്രസ്സണിഞ്ഞുള്ള വിഡിയോയ്ക്കൊപ്പം ഉർഫി കുറിച്ചു.
വസ്ത്രധാരണം കൊണ്ടു വിവാദങ്ങൾ സൃഷ്ടിക്കുന്നതു ശീലമാക്കിയ താരമാണ് ഉർഫി ജാവേദ്. അടുത്തിടെ ഉർഫിയെ ബോളിവുഡ് താരം രൺവീർ സിങ് ഫാഷൻ ഐക്കണ്‍ എന്നു വിശേഷിപ്പിച്ചിരുന്നു. ഇതിനു നന്ദി അറിയിച്ച് ഉർഫി രംഗത്തെത്തുകയും ചെയ്തു.
ഇത്തരം പരീക്ഷണങ്ങളുടെ അപകട സാധ്യത പലരും കമന്റ് ചെയ്യുന്നുണ്ട്. എന്നാൽ ഉർഫിയെ തൊടുന്നവർ കൈ മുറിയാതെ സൂക്ഷിച്ചാൽ മതിയെന്നാണ് മറ്റു ചിലരുടെ അഭിപ്രായം. എന്തായാലും താരത്തിന്റെ ബ്ലേഡ് ഡ്രസ്സ് തരംഗം തീർക്കുകയാണ്.