ശ്രീലങ്കയിൽ പ്രക്ഷോഭത്തിനിടെ ഫോട്ടോഷൂട്ടുമായി മോഡല്‍; ‘പുര കത്തുമ്പോഴോ’ എന്ന് മലയാളികൾ

srilankan-model-photoshoot-at-president-house-colombo
Image Credits: Facebook
SHARE

പ്രക്ഷോഭകാരികൾ പിടിച്ചടക്കിയ ശ്രീലങ്കൻ പ്രസിഡന്റിന്റെ കൊളംബോയിലെ ഔദ്യോഗിക വസതിയിൽ ഫോട്ടോഷൂട്ട് നടത്തി മോഡൽ. മധുഹൻസി ഹസിന്ത എന്ന യുവതിയാണ് ഇതിന്റെ ചിത്രങ്ങൾ സമൂഹമാധ്യമത്തിൽ പങ്കുവച്ചത്. ഇതു സമൂഹമാധ്യമങ്ങളിൽ വൈറലായി.

പ്രക്ഷോഭം നടക്കുന്നതിനിടെ വസതിക്കുള്ളിലും പുറത്തും വച്ചു പകർത്തിയ ചിത്രങ്ങളുണ്ട്. നീല ഡെനീം ജീൻസും ഒലിവ് ഗ്രീൻ ടോപ്പുമാണ് വേഷം. കയ്യിലൊരു മഞ്ഞ ഹാൻഡ് ബാഗുമുണ്ട്. 

‌ഇത്തരമൊരു പ്രക്ഷോഭം നടക്കുന്നതിനിടെ ഫോട്ടോഷൂട്ട് നടത്തിയ തീരുമാനത്തെ വിമർശിച്ചും അഭിനന്ദിച്ചും കമന്റുകളുണ്ട്. മലയാളത്തിലും നിരവധി കമന്റുകൾ കാണാം. ‘പുര കത്തുമ്പോൾ വാഴ വെട്ടുന്ന പോലെയുണ്ട്’ എന്ന പഴഞ്ചൊല്ല് ഓർമ വരുന്നുവെന്നാണ് ഇതിൽ ചിലത്. 

മിസ് ശ്രീലങ്ക മത്സരത്തിന്റെ അവസാന 16ൽ മധുഹൻസി ഇടം പിടിച്ചിരുന്നു. റാംപിൽ നിൽക്കുന്ന നിരവധി ചിത്രങ്ങളും സമൂഹമാധ്യമത്തിൽ പങ്കുവച്ചിട്ടുണ്ട്.

അതേസമയം ശ്രീലങ്കയിൽ ജനരോഷം തുടരുകയാണ്. ജനരോഷം ഭയന്ന് മാലദ്വീപിലേക്ക് രക്ഷപ്പെട്ട പ്രസിഡന്റ് ഗോട്ടബയ പിന്നീട് സിംഗപ്പൂരിലേക്ക് പറന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS