സുസ്മിത,ലളിത് മോദി ചിത്രം പുനരാവിഷ്കരിച്ച് തന്മയ് ഭട്ട്; ട്വിസ്റ്റ്

tanmay-bhat-recreates-viral-lalit-modi-sushmita-sen-romantic-pic
(ഇടത്) ലളിത് മോദിയും സുസ്മിത സെന്നും, (വലത്) തന്മയ് ഭട്ടും സുഹൃത്ത് നവദീപും∙ Image Credits: Instagram
SHARE

നടി സുസ്മിത സെന്നുമായി ഡേറ്റിങ്ങിലാണെന്ന മുൻ ഐപിഎൽ ചെയർമാൻ ലളിത് മോദിയുടെ വെളിപ്പെടുത്തൽ സൃഷ്ടിച്ച അലയൊലികൾ തുടരുകയാണ്. സുസ്മിതയ്ക്കൊപ്പമുള്ള പ്രണയാർദ്ര ചിത്രങ്ങൾ സമൂഹമാധ്യമത്തിൽ പങ്കുവച്ചാണ് ലളിത് മോദി ഇക്കാര്യം ലോകത്തെ അറിയിച്ചത്. ഇതിലെ ഒരു ചിത്രം പുനരാവിഷ്കരിച്ചിരിക്കുകയാണ് കൊമേഡിയൻ തന്മയ് ഭട്ട്. 

സുസ്മിതയുടെ മുഖം ചേർത്തു പിടിച്ച്, കണ്ണുകളിലേക്ക് നോക്കി കിടക്കുന്ന ലളിത് മോദിയുടെ ചിത്രമാണു തന്മയും സുഹൃത്തും ചേർന്നു രസകരമായി അവതരിപ്പിച്ചത്. സോഫയിൽ കിടക്കുന്ന തന്മയ്, സുഹൃത്ത് നവദീപിന്റെ മുഖം ചേർത്തുപിടിച്ചിരിക്കുന്നു. ലളിത് മോദി, സുസ്മിത ചിത്രത്തിന് ഏറെക്കുറേ സമാനമാണിത്. 

‘പുതിയ തുടക്കം. പുതിയ ജീവിതം. അത്യധികം സന്തോഷം. പ്രണയത്തിലാണ്. ഇതു വരെ വിവാഹിതരല്ല. വൈകാതെ അതും സംഭവിക്കാം’ എന്നായിരുന്നു ലളതി മോദി ചിത്രത്തിനൊപ്പം കുറിച്ചത്. ഇതേ വരികൾ പകർത്തി അവസാനം തങ്ങൾ ഇനി ഫ്ലാറ്റ്മേറ്റ്സ് ആണെന്ന് അറിയിച്ച് തന്മയ് ക്യാപ്ഷനിൽ ട്വിസ്റ്റ് ഒളിപ്പിച്ചു. രസകരമായ നിരവധി കമന്റുകളാണ് ചിത്രത്തിനു ലഭിച്ചത്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS