‘നമുക്ക് അതു ബഹുമാനിക്കാം’; രൺവീറിന്റെ നൂഡ് ഫോട്ടോഷൂട്ടിൽ പ്രതികരണവുമായി അർജുൻ കപൂർ

arjun-kapoor-reacion-on-ranveer-singh-nude-photoshoot
(ഇടത്) രൺവീർ സിങ്, (വലത്) അർജുന്‍ കപൂർ∙ Image Credits: Instagram
SHARE

രണ്‍വീർ സിങ്ങിന്റെ നൂഡ് ഫോട്ടോഷൂട്ട് വ്യക്തിത്വത്തിന്റെ ഭാഗമാണെന്നു നടൻ അർജുന്‍ കപൂര്‍. രൺവീറിനെ ആരും നിർബന്ധിച്ച് ചെയ്യിച്ചതല്ലെന്നും താൻ എന്താണോ അങ്ങനെയായിരിക്കാൻ എല്ലാവർക്കും അവകാശമുണ്ടെന്നും അർജുൻ പറഞ്ഞു. ഏക് വില്ലൻ റിട്ടേണ്‍സ് എന്ന തന്റെ സിനിമയുടെ പ്രചാരണത്തിന് എത്തിയപ്പോഴാണ് അർജുന്റെ പ്രതികരണം.

പേപ്പർ മാഗസിനു വേണ്ടിയുള്ള രൺവീറിന്റെ നൂഡ് ഫോട്ടോഷൂട്ട് വലിയ ചർച്ചയായിരുന്നു. രൺവീറിന്റേത് അസാധാരണ ധൈര്യമുള്ളവർ മാത്രം എടുക്കുന്ന തീരുമാനണെന്ന് അഭിനന്ദിച്ച് പ്രമുഖരുൾപ്പടെ നിരവധിപ്പേർ രംഗത്തെത്തി. എന്നാൽ സഭ്യതയില്ലെന്ന വിമർശനവും ചില കോണുകളിൽനിന്നും ഉയർന്നു. നിരവധി ട്രോളുകളും പ്രചരിച്ചു.

രൺവീറിന്റെ പ്രവൃത്തി സുഹൃത്തും സഹപ്രവർത്തകനുമായ അർജുൻ എങ്ങനെ വിലയിരുത്തുന്നുവെന്നായിരുന്നു മാധ്യമപ്രവർത്തകരുടെ ചോദ്യം. ‘‘ആളുകളെ അവരവരായിരിക്കാൻ അനുവദിക്കണം. രൺവീർ എപ്പോഴും അങ്ങനെയാണ്. ജീവിതത്തിൽ മറ്റൊരാളായി നടിക്കില്ല. അവൻ സമീപത്തുണ്ടെങ്കിൽ നമുക്ക് സൗഹൃദവും സന്തോഷവും പ്രസരിപ്പും തോന്നും. അതെല്ലാം അവന്റെ വ്യക്തിത്വത്തിന്റെ ഭാഗമാണ്. സ്വന്തം ചർമത്തിൽ അവൻ സന്തുഷ്ടനാണെങ്കിൽ, അവന് അത് ആഘോഷിക്കണം എന്നുണ്ടെങ്കിൽ അങ്ങനെയാകട്ടെ. നമുക്ക് അതു ബഹുമാനിക്കാം. എല്ലാം വളരെ സന്തോഷത്തോടു കൂടിയാണ് അവൻ ചെയ്യുന്നത്.’’– അര്‍ജുൻ കപൂർ പറഞ്ഞു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}