രൺവീറിന്റെ നൂഡ് ഷൂട്ട് പ്രചോദനം; പൂക്കൾക്കിടയിൽ ഉര്‍ഫി: വിഡിയോ പങ്കുവച്ച് താരം

urfi-javed-ranveer-sing-nude-photoshoot-inspired-video-goes-viral
Image Credits: Instagram
SHARE

രൺവീറിന്റെ നൂഡ് ഷൂട്ടുമായി ബന്ധപ്പെട്ടുയർന്ന ചർച്ചകൾ ഇപ്പോഴും അവസാനിച്ചിട്ടില്ല. അതിനിടിയിൽ മറ്റൊരു ഷൂട്ടുമായി രംഗത്തെത്തിയിരിക്കുകയാണു നടി ഉർഫി ജാവേദ്. സ്വകാര്യ ഭാഗങ്ങൾ മാത്രം പൂക്കൾ കൊണ്ടു മറച്ചുള്ള ഉർഫിയുടെ വിഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ വൈറലായത്. ഇതളുകൾ വിരിച്ചിട്ട മെത്തയിൽ കിടന്നാണു ഷൂട്ട്. റോസാപ്പൂവിന്റെ ഇതളുകളാണ് ഉപയോഗിച്ചത്. 

പതിവുപോലെ വിമർശനവും ട്രോളുകളും ഉയരുന്നുണ്ട്. രണ്‍വീറിന്റെ നൂഡ് ഷൂട്ട് ആയിരിക്കും ഉർഫിക്ക് പ്രചോദനമായതെന്നാണു ഫാഷൻ ലോകത്തിന്റെ നിരീക്ഷണം. പേപ്പർ മാഗസിനു വേണ്ടിയായിരുന്നു രൺവീറിന്റെ നൂഡ് ഷൂട്ട്. ഇതുമായി ബന്ധപ്പെട്ട് രൺവീറിനെ അനുകൂലിച്ചും എതിർത്തും വാദങ്ങൾ ഉയർന്നിരുന്നു. ഈ ചർച്ചകൾ സമൂഹമാധ്യമങ്ങളിൽ തുടരുന്നതിനിടെയാണ് ഉർഫിയുടെ രംഗപ്രവേശം. കോഫി വിത് കരൺ ഷോയിൽ ഉർഫിയെ ഫാഷൻ ഐക്കൺ എന്നു രൺവീർ വിശേഷിപ്പിച്ചതും ഉർഫിക്ക് പ്രചോദനമായിരിക്കാം എന്ന് ആരാധകർ അഭിപ്രായപ്പെടുന്നു. 

കഴിഞ്ഞ ആറു മാസത്തിനിടെ ഗൂഗിളിൽ ഏറ്റവും കൂടുതൽ തിരയപ്പെട്ട ഏഷ്യക്കാരുടെ പട്ടികയിൽ ഉര്‍ഫി സ്ഥാനം നേടിയിരുന്നു. നൂറു പേരുടെ പട്ടികയിൽ 57 ാം സ്ഥാനമായിരുന്നു താരത്തിന്. ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കർ, നടിമാരായ കങ്കണ റനൗട്ട്, ശിൽപ ഷെട്ടി, കിയാര അദ്വാനി, ജാൻവി കപൂർ, കീർത്തി സുരേഷ് എന്നിവരുൾപ്പടെ നിരവധി പ്രമുഖരെ ഉർഫി പിന്തള്ളി. 

തുടർച്ചയായ ഫാഷൻ പരീക്ഷണങ്ങളും ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളുമാണ് ഉർഫി പട്ടികയിൽ ഇടം നേടാൻ‌ കാരണമായത്. ഹിന്ദി ടെലിവിഷൻ താരമായ ഉര്‍ഫി ബിഗ് ബോസ് ഒടിടി പതിപ്പിലെ മത്സരാർഥിയായിരുന്നു. ഷോയിൽ നിന്നു പുറത്തായി തിരിച്ചെത്തുന്ന ഉർഫിയെ കാത്ത് ആരാധകരും പാപ്പരാസികളും വിമാനത്താവളത്തിൽ എത്തിയിരുന്നു. കീറിയ ഡെനീം ജാക്കറ്റ് ആയിരുന്നു അന്ന് ഉർഫിയുടെ വേഷം. ഈ ലുക്ക് വിമർശനത്തിനും ട്രോളുകൾക്കും കാരണമായി. എന്നാൽ ഇതോടെ കൂടുതൽ ഫാഷൻ പരീക്ഷണങ്ങളുമായി ഉർഫി സമൂഹമാധ്യമങ്ങളിൽ സജീവമായി.

ഹോളിവുഡ് താരങ്ങളുടെ റെഡ് കാർപറ്റ് ലുക്കുകൾ അനുകരിച്ചായിരുന്നു തുടക്കം. അൾട്രാ ഗ്ലാമറസ് ലുക്കുകളായിരുന്നു കൂടുതലും. പിന്നീട് ചങ്ങല, ചാക്ക്, വയർ എന്നിവയെല്ലാം ഉർഫിയുടെ ഫാഷൻ പരീക്ഷണങ്ങളിൽ ഇടം പിടിച്ചു. ഒപ്പം വിവാദങ്ങളും വിമർശനങ്ങളും ശക്തിയാർജ്ജിച്ചു. ഡിസൈനർമാർ തനിക്കൊപ്പം പ്രവർത്തിക്കാൻ തയാറാകുന്നില്ലെന്ന് ഉർഫി വെളിപ്പെടുത്തി. വിമർശകരോട് സ്വന്തം കാര്യം നോക്കാന്‍ ആവശ്യപ്പെട്ടു. തന്നെ വിമർശിച്ച ഡിസൈനർ ഫറാ ഖാനെതിരെ ഉർഫി രംഗത്തെത്തിയതും വാർത്തയായി. പഞ്ചാബി ഗായകൻ സിദ്ദു മൂസേവാലയ്ക്ക് പകരം ഉർഫിയെ വെടിവച്ചു കൊല്ലണമായിരുന്നു എന്ന് ഒരാൾ കമന്റിട്ടത് വിവാദമായി. ‘നെഗറ്റീവ് പബ്ലിസിറ്റി’ ഫലപ്രദമായി ഉപയോഗിക്കാൻ ഉർഫിക്ക് സാധിച്ചതോടെ സമൂഹമാധ്യമങ്ങളിൽ പിന്തുടരുന്നവരുടെ എണ്ണത്തിൽ വൻവർധനവുണ്ടായി. നിലവിൽ ഇൻസ്റ്റഗ്രാമിൽ 33 ലക്ഷം ഫോളോവേഴ്സുണ്ട്.

ഉർഫിയുടെ വിഡിയോ കാണാൻ ക്ലിക് ചെയ്യൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}