ADVERTISEMENT

മാലിന്യങ്ങൾ നിക്ഷേപിക്കാനുള്ള ഗാർബേജ് ബാഗിന് എത്ര രൂപ വിലയുണ്ടാകും? ലക്ഷങ്ങൾ വരെ എന്നാണ് ഇനി അതിനുള്ള മറുപടി. ആഡംബര ഫാഷൻ ബ്രാ‍ൻഡ് ബലൻസിയാഗയാണ് ഏകദേശം 1.4 ലക്ഷം രൂപ (1790 ഡോളർ) വിലയുള്ള ഗാർബേജ് ബാഗുമായി വിപണിയെ ഞെട്ടിച്ചിരിക്കുന്നത്. ‘ട്രാഷ് പൗച്ച്’ എന്ന പേരിലാണ് കമ്പനിയുടെ പുതിയ പരീക്ഷണം. 

ബലൻസിയാഗയുടെ വിന്റർ 22 ഫാഷൻ കലക്‌ഷനിലാണ് ട്രാഷ് പൗച്ച് അവതരിപ്പിച്ചത്. പശുക്കുട്ടിയുടെ തൊലി കൊണ്ടുള്ള ലെതറാണ്  നിർമാണത്തിന് ഉപയോഗിച്ചിരിക്കുന്നത്. കറുപ്പ്, വെള്ള, നീല, മഞ്ഞ എന്നീ നാലു നിറങ്ങളിൽ ലഭ്യമാണ്. 

എന്തായാലും ഈ ഗാർബേജ് ബാഗ് ചർച്ചകളിൽ നിറഞ്ഞു. സമ്പന്നർക്ക് പുറത്തേക്ക് പോകുമ്പോൾ ഇനി മുതൽ ഗാർബേജ് ബാഗും കയ്യിൽ പിടിക്കാം എന്നാണ് ചിലരുടെ കണ്ടെത്തൽ. മാലിന്യം ഇടാനുള്ള കവറിനായി ആരെങ്കിലും ഇത്രയും തുക മുടക്കുമോ എന്നു മറ്റു ചിലർ സംശയിക്കുന്നു. നിരവധി രസകരമായ ട്രോളുകളും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

വിചിത്രമായ വസ്തുക്കളുടെ പേരില്‍ ബലൻസിയാഗ വാർത്തകളിൽ നിറയുന്നത് ആദ്യമായല്ല. ഉപയോഗിച്ച് പഴകിയതു പോലെ തോന്നിക്കുന്ന രണ്ടു ലക്ഷം രൂപയുടെ ബലെൻസിയാക ഷൂസ് നേരത്തെ ശ്രദ്ധ നേടിയിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com