സ്വകാര്യ ഭാഗത്ത് ഏറ്റവും കൂടുതൽ ടാറ്റൂ; അവകാശവാദവുമായി മോഡൽ

model-tattoo-private-parts-want-world-record
SHARE

സ്വകാര്യ ഭാഗത്ത് ഏറ്റവും കൂടുതൽ ടാറ്റൂ ചെയ്ത വ്യക്തി താനാണെന്ന അവകാശവാദവുമായി ബ്രിട്ടീഷ് മോഡല്‍ ബെക്കി ഹോൾട്ട്. അഞ്ചു ഘട്ടമായാണ് ഇതു പൂർത്തിയാക്കിയതെന്നും വളരെയധികം വേദന സഹിച്ചതായും ബെക്കി പറഞ്ഞു. ആര്‍ട്ടിസ്റ്റ് ടാറ്റൂ ചെയ്യുന്നതിന്റെ ചിത്രം സമൂഹമാധ്യമത്തിൽ പങ്കുവച്ച് ബെക്കി പക്ഷേ ഡിസൈൻ സംബന്ധിച്ച് കൂടുതൽ ചിത്രങ്ങളോ വിവരങ്ങളോ പുറത്തുവിട്ടിട്ടില്ലെന്നു ന്യൂയോർക്ക് പോസറ്റ് റിപ്പോർട്ട് ചെയ്തു.

34 കാരി ബെക്കി തന്റെ ശരീത്തിന്റെ 95 ശതമാനത്തോളം ഇടങ്ങളിൽ ടാറ്റൂ ചെയ്തിട്ടുണ്ട്. 42000 അമേരിക്കൻ ഡോളർ (ഏകദേശം 33 ലക്ഷം രൂപ) ഇതിനായി ചെലവിട്ടു. മുഖമുൾപ്പടെയുള്ള ഭാഗങ്ങളില്‍ ടാറ്റൂ ചെയ്തു കഴിഞ്ഞതോടെയാണ് ഇനി സ്വകാര്യ ഭാഗത്തു ചെയ്യാമെന്ന തീരുമാനത്തിലെത്തിയത്. ജൂലൈ 5ന് ആയിരുന്നു അവസാന ഘട്ടം. 

സ്വകാര്യഭാഗത്ത് ഏറ്റവും കൂടുതൽ ടാറ്റൂ എന്ന റെക്കോർഡിന് ബെക്കി അവകാശവാദം ഉന്നയിച്ചിട്ടുണ്ടെങ്കിലും ഔദ്യോഗികമായ സ്ഥിരീകരണമില്ല. ‘‘ഈ ലോകത്ത് എത്ര സ്ത്രീകൾ സ്വകാര്യ ഭാഗത്ത് ടാറ്റൂ ചെയ്തിട്ടുണ്ടെന്ന് എനിക്ക് അറിയില്ല. എന്നാൽ അങ്ങനെയുള്ള വളരെ ചുരുക്കം പേരിൽ ഒരാളാണു ഞാൻ. എന്റെ ധൈര്യത്തെ അഭിനന്ദിച്ച് നിരവധി സന്ദേശങ്ങളാണ് ലഭിച്ചത്’’– ബെക്കി പറഞ്ഞു. പങ്കാളി ബെൻ ആണ് ബെക്കിക്ക് പിന്തുണ നൽകുന്നത്. ഇവർക്ക് ഒരു മകനുമുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചെറിയ കുടുംബത്തിന് പറ്റിയ സിറ്റി ഹോം.

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}