വധഭീഷണി നേരിടുന്നതായി മർലിൻ മണ്‍റോയുടെ അപര

marilyn-monroe-lookalike-reveals-aboout-death threats
ലെയ്‌ലാഹ് ഡോബിൻസണ്‍ Image Credits: Leylah Dobinson/ Instagram
SHARE

വിഖ്യാത നടി മർലിൻ മണ്‍റോയുമായുള്ള രൂപസാദൃശ്യമാണ് ഇംഗ്ലണ്ടിലെ ഹാസ്റ്റിങ്സിൽ നിന്നുള്ള മോഡലും കണ്ടന്റ് ക്രിയേറ്ററുമായ ലെയ്‌ലാഹ് ഡോബിൻസണിനെ പ്രശസ്തയാക്കിയത്. ഇപ്പോഴിതാ തനിക്ക് വധഭീഷണിയുണ്ടെന്ന് ആരോപിച്ച് രംഗത്തെത്തിയിരിക്കുകയാണ് ലെയ്‌ലാഹ്. മെർലിനുമായുള്ള രൂപസാദൃശ്യമാണ് ഇതിനു കാരണമെന്നും ഇവർ പറയുന്നു. 

15-ാം വയസ്സില്‍ ഹാസ്റ്റിങ്സിലെ കാര്‍ണിവല്‍ ക്വീനായി തിരഞ്ഞെടുക്കപ്പെട്ട ലെയ്‌ലാഹ് കുട്ടിക്കാലം മുതലേ മർലിൻ മണ്‍റോയുടെ ആരാധികയാണ്. മർലിൻ മണ്‍റോ സ്റ്റൈലിലുള്ള മേക്കപ്പും വസ്ത്രശൈലിയും അനുകരിച്ചുള്ള ഫോട്ടോഷൂട്ടുകളാണ് ഇവർക്ക് സാമൂഹ്യ മാധ്യമങ്ങളിലടക്കം ആരാധകരെ നേടിക്കൊടുത്തത്. എന്നാല്‍ കാപട്യക്കാരി, ആത്മരതിക്കാരി എന്നിങ്ങനെ പല അവഹേളനങ്ങളും വധഭീഷണിയും നേരിടേണ്ടി വരുന്നതായി ഒരു അഭിമുഖത്തിൽ ഇവർ പ്രതികരിച്ചു. മെർലിൻ മൺറോയെപ്പോലെ വേഷം കെട്ടുന്നത് അവസാനിപ്പിക്കണം എന്നാണ് അധിക്ഷേപിക്കുന്നവർ ആവശ്യപ്പെടുന്നതെന്നും ലെയ്‌ലാഹ് കൂട്ടിച്ചേർത്തു. 

marlyin-manroe-1

സാമൂഹിക മാധ്യമങ്ങളിലൂടെ ലഭിക്കുന്ന അധിക്ഷേപങ്ങള്‍ തന്നെ കൂടുതല്‍ കരുത്തയാക്കുന്നു. ഭയന്ന് പിന്മാറില്ലെന്നും മോഡലിങ് രംഗത്ത് കൂടുതല്‍ കഠിനാധ്വാനം ചെയ്ത് മുന്നേറാനാണ് തീരുമാനമെന്നും ലെയ്‌ലാഹ് വ്യക്തമാക്കി.

1950കളില്‍ ഹോളിവുഡിന്‍റെ മനം കവര്‍ന്ന മർലിൻ മണ്‍റോ ഇന്നും ലോകത്തിന്‍റെ ഫാഷന്‍ ഐക്കണാണ്. 1941നും 1961നും ഇടയില്‍  29 സിനിമകളിൽ മർലിൻ അഭിനയിച്ചു. 1962ല്‍ 36ാം വയസ്സില്‍ ആത്മഹത്യ ചെയ്യുകയായിരുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

Best Home Renovation | ഇത് ഒരസാധാരണ വീട്!

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}