‘ആ ചാരനിറത്തിലുള്ള ടി-ഷർട്ട് എന്റേതാണ്’; ആര്യന്റെ ചിത്രത്തിന് ഷാരുഖിന്റെ കമന്റ്

shah-rukh-khan-comment-on-aryan-khan-photoshoot-goes-viral
Image Credits: iamsrk & ___aryan___/ instagram
SHARE

ബോളിവുഡ് സൂപ്പർസ്റ്റാർ ഷാരുഖ് ഖാന്റെ മകൻ ആര്യൻ ഖാൻ വളരെ വിരളമായേ സമൂഹമാധ്യമത്തിൽ ചിത്രങ്ങൾ പങ്കുവയ്ക്കൂ. ആ ചിത്രങ്ങൾക്ക് കമന്റുമായി ആദ്യം എത്തുന്നവരിൽ ഒരാൾ ഷാരുഖ് ആയിരിക്കും. ഒരു ബ്രാൻഡിന്റെ പ്രമോഷന് വേണ്ടി ചെയ്ത ഫോട്ടോഷൂട്ട് അടുത്തിടെ ആര്യൻ പങ്കുവച്ചിരുന്നു. ഇതിനും രസകരമായ കമന്റുമായി ഷാരുഖ് എത്തി. 

മൂന്ന് സ്റ്റൈലൻ ഗെറ്റപ്പിലുള്ള ചിത്രങ്ങളായിരുന്നു ആര്യൻ പോസ്റ്റ് ചെയ്തത്. അതിലൊന്നിൽ ആര്യൻ ഇട്ടിരിക്കുന്ന ഒരു ടി–ഷർട്ട് തന്റെയാണ് എന്നായിരുന്നു ഷാരുഖിന്റെ കമന്റ്. ‘‘വളരെ നന്നായിരിക്കുന്നു !...അവർ പറയുന്നത് പോലെ അച്ഛനിൽ നിശബ്ദമായത് മകനിൽ സംസാരിക്കുന്നു. അതിരിക്കട്ടെ, ആ ചാരനിറത്തിലുള്ള ടി–ഷർട്ട് എന്റേതാണ്!’’– ഷാരുഖ് കുറിച്ചു. ‘നിങ്ങളുടെ ജീനും അച്ഛന്റെ ടി–ഷർട്ടും’ എന്നായിരുന്നു ആര്യന്റെ രസകരമായ മറുപടി. 

ആര്യന്റെ സഹോദരി സുഹാന ഖാൻ, അമ്മ ഗൗരി ഖാൻ, ബോളിവുഡ് താരങ്ങളായ കരൺ ജോഹർ, സഞ്ജയ് കപൂർ, കരീഷ്മ ശർമ, ഭാവന പാണ്ഡെ, തൃദ ചൗധിരി എന്നിവരും ആര്യന്റെ ഫോട്ടോഷൂട്ടിന് അഭിനന്ദനവുമായി രംഗത്തെത്തി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ധ്യാനും വിനീതും ഒരേപോലെയാണ്... 

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}