അൾട്രാ ഗ്ലാമറസ് ലുക്കിൽ ഹന്ന റെജി കോശി; ചിത്രങ്ങൾ

hannah-reji-koshy-glamourous-photoshoot
SHARE

ഡാർവിന്റെ പരിണാമം, രക്ഷാധികാരി ബൈജു, എന്റെ മെഴുകുതിരി അത്താഴങ്ങൾ, തീർപ്പ് എന്നീ സിനിമകളിലൂടെ ശ്രദ്ധേയയായ നടി ഹന്ന റെജി കോശിയുടെ ഫോട്ടോഷൂട്ട് വൈറൽ. സിനിമകളിൽ നാടൻ കഥാപാത്രങ്ങളിൽ പരിചിതയായ താരം അൾട്രാ മേഡേൺ ലുക്കിലാണ് ഫോട്ടോഷൂട്ടിൽ തിളങ്ങിയത്. 

hannah-reji-koshy-glamourous-photoshoot4

ഡെനീം ഷോർട്സും ക്രോപ് ടോപ്പുമാണ് വേഷം. കറുപ്പ് ഹൂഡി പെയർ ചെയ്തിട്ടുണ്ട്. കാഷ്വൽ ലുക്കിലാണ് സ്റ്റൈലിങ്. ഇത് കൂടാതെ റൈഡർ ലുക്കിലും ചിത്രങ്ങളുണ്ട്. ശക്തരായ സ്ത്രീകഥാപാത്രങ്ങളെ സിനിമയിൽ അവതരിപ്പിച്ച താരം ഫോട്ടോഷൂട്ടിലും ബോൾഡ് ആണ്. നിയമങ്ങളെയും നിയന്ത്രണങ്ങളെയും കുറിച്ച് മറന്നേക്കൂ. നിങ്ങളുടെ ചർമത്തിലും രൂപത്തിലും ആത്മവിശ്വാസമുണ്ടെങ്കിൽ ഇഷ്ടമുള്ള വസ്ത്രം ധരിക്കൂ എന്നതാണ് ഫോട്ടോഷൂട്ടിലൂടെ പറയാൻ ഹന്ന ആഗ്രഹിക്കുന്നത്. ഹുവൈസ് മജീദ് നേതൃത്വം നൽകുന്ന മാക്സോ ഏജൻസിയാണ് ഈ ഫോട്ടോഷൂട്ട് ഒരുക്കിയത്. ജിബിൻ സോമചന്ദ്രനാണ് ഫൊട്ടോഗ്രഫി. സൻലിയ സാബുവാണ് കോസ്റ്റ്യൂം സ്റ്റൈലിങ്ങും രമ്യ മെറിൻ മേക്കപും ചെയ്തു.

hannah-reji-koshy-glamourous-photoshoot-1

അഭിനയപ്രാധാന്യമുള്ള ശക്തമായ സ്ത്രീകഥാപാത്രങ്ങൾ ചെയ്യാനാണ് തനിക്ക് താൽപര്യമെന്ന് ഹന്ന മനോരമ ഓൺലൈനു നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. മറ്റു ഭാഷകളിലുൾപ്പടെ വ്യത്യസ്തമായ കഥാപാത്രങ്ങൾ ചെയ്യാനും സിനിമയുടെ വിവിധ മേഖലകളിൽ പ്രവൃത്തിക്കാനും ആഗ്രഹമുണ്ടെന്നും താരം വ്യക്തമാക്കിയിരുന്നു. 

hannah-reji-koshy-glamourous-photoshoot-2

മിസ് ഇന്ത്യ സൗത്ത്, മിസ് യൂണിവേഴ്സ് ഇന്ത്യ 2018 തുടങ്ങി നിരവധി സൗന്ദര്യ മത്സരങ്ങളിൽ മാറ്റുരച്ച് ആദ്യത്തെ മൂന്നും അഞ്ചും ആറും സ്ഥാനങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്. മിസ് ക്യാറ്റ് വോക്ക്, മിസ് ബ്യൂട്ടിഫുൾ സ്കിൻ, മിസ് കൺജീനിയാലിറ്റി തുടങ്ങി ഒട്ടേറെ ടൈറ്റിലുകളും സ്വന്തമാക്കിയിട്ടുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എച്ചിൽ കൂമ്പാരത്തിനപ്പുറം എന്നെ കണ്ടപ്പോൾ അമ്മയുടെ കണ്ണങ്ങ് തിളങ്ങി...

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}