‘ആ കണ്ണുനീർ കണ്ടിരുന്നെങ്കിൽ അയാൾക്ക് മകളെ നഷ്ടപ്പെടില്ലായിരുന്നു’– ഫോട്ടോസ്റ്റോറി വൈറൽ

arun-raj-nair-photostory-on-potholes-and-accidents
SHARE

റോഡിലെ കുഴികളിൽ പൊലിയുന്ന മനുഷ്യരെക്കുറിച്ചും അധികാരികളുടെ നിസംഗതയെക്കുറിച്ചും ഓർമപ്പെടുത്തി അരുൺ രാജിന്റെ ഫോട്ടോസ്റ്റോറി. സാധാരണ മനുഷ്യരുടെ ജീവൻ റോഡിൽ പൊലിയുമ്പോള്‍ അധികാരികൾക്ക് അതൊരു അപകടം മാത്രമാണ്. കുഴികള്‍ കാരണം യാത്ര ദുഷ്കരമായി മാറുന്ന റോഡുകൾ അവരെ ബാധിക്കുന്നില്ല. എന്നാൽ തന്റെ പ്രിയപ്പെട്ട ആരുടെയെങ്കിലും ജീവിതമാണ് ആ കുഴിയിൽ പൊലിയുന്നതെങ്കിലോ? ആ ഒരു സാഹചര്യമാണ് ഫോട്ടോസ്റ്റോറിയിലൂടെ അരുൺ രാജ് അവതരിപ്പിക്കുന്നത്.

റോഡിലെ കുഴി കാരണം ഉണ്ടായ അപകടത്തിൽ മകളെ നഷ്ടപ്പെട്ട ഒരു അമ്മ. കുഴി അടയ്ക്കണമെന്ന അപേക്ഷയുമായി അവർ ജനപ്രതിനിധിയെ കാണാൻ ചെന്നു. യാതൊരു പരിഗണനയും അതിന് ലഭിച്ചില്ല. എന്നാൽ അതേ കുഴി കാരണം ജനപ്രതിനിധിയുടെ മകളുടെ ജീവനും നഷ്ടമാകുന്നു. ആ അമ്മയുടെ നിവേദനം സ്വീകരിച്ച് അന്നു നടപടി എടുത്തിരുന്നെങ്കിൽ ഇങ്ങനെയൊന്നു സംഭവിക്കില്ലായിരുന്നു. ഇതാണ് ഫോട്ടോസ്റ്റോറിയിൽ ചിത്രീകരിച്ചിരിക്കുന്നത്.

റോഡുകളുടെ അവസ്ഥ വളരെ മോശമാണ്. എല്ലാം ശരിയാക്കാമെന്നും പരിഹരിക്കാമെന്നും പറയുന്നതല്ലാതെ ഒന്നും നടക്കുന്നില്ല. റോഡിലെ കുഴി കാരണം അപകടങ്ങൾ ഉണ്ടാകുന്നു. ജീവനുകൾ പൊലിയുന്നു. അങ്ങനെ ജീവൻ നഷ്ടപ്പെടുന്നവർ സാധാരണക്കാരാണ്. വലിയ ഒച്ചപ്പാടൊന്നുമില്ലാതെ അതെല്ലാം കെട്ടടങ്ങുന്നു. റോഡുകളുടെ മോശം സ്ഥിതി തുടരാൻ ഒരു കാരണം അതായിരിക്കാം. ഇങ്ങനെ റോഡിൽ പൊലിയുന്നത് ഒരുപക്ഷേ ഒരു കുടുംബത്തിന്റെ മുഴുവൻ പ്രതീക്ഷയുമായിരിക്കാം. അവരുടെ വേദന അധികാരികളിലേക്ക് എത്തിക്കാനും അവരുടെ കണ്ണു തുറപ്പിക്കാനുമുള്ള ഒരു ചെറിയ ശ്രമമാണ് ഈ ഫോട്ടോ സ്റ്റോറിയെന്ന് അരുൺ രാജ് പറയുന്നു. സാമൂഹ്യപ്രസക്തമായ ആശയങ്ങൾ ഫോട്ടോസ്റ്റോറിയിലൂടെ അവതരിപ്പിച്ച് അരുൺ രാജ് മുൻപും ശ്രദ്ധ നേടിയിട്ടുണ്ട്. 

ബിപിൻ, ദർശന സുരേഷ്, ഷരൺ തമ്പി, അമൃത, നിമിഷ ആദർശ് കണ്ണകി, അനന്തു.കെ.പ്രകാശ് എന്നിവരാണ് അഭിനയിച്ചിരിക്കുന്നത്. മികച്ച പ്രതികരണമാണ് ഫോട്ടോസ്റ്റോറിക്ക് ലഭിക്കുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ധ്യാനും വിനീതും ഒരേപോലെയാണ്... 

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}