ADVERTISEMENT

സൗന്ദര്യവർധനവിനായി കുത്തിവയ്പ്പുകളും ശസ്ത്രക്രിയകളുമുൾപ്പെടെ നിരവധി മാർഗങ്ങൾ നിലവിലുണ്ട്. ഇതിലൂടെ മുഖത്തും മറ്റു ശരീരഭാഗങ്ങളിലും ആവശ്യമായ മാറ്റങ്ങൾ വരുത്താം. സിനിമാതാരങ്ങളും മോഡലുകളും ഇവ ഫലപ്രദമായി ഉപയോഗിക്കുന്നുമുണ്ട്. എന്നാൽ ഇതൊന്നും ഉപയോഗിച്ചില്ലെങ്കിൽ അവരെ കാണാൻ എങ്ങനെയിരിക്കും? അമേരിക്കയിലെ ഏറ്റവും വിപണി മൂല്യമുള്ള സെലിബ്രിറ്റി കുടുംബമായ കർദാഷിയനിലെ അംഗങ്ങളുടെ മുഖമാണ് ഇത്തരമൊരു പരീക്ഷണത്തിന് ഉപയോഗിച്ചത്. നിര്‍മ്മിത ബുദ്ധി (ആർട്ടിഫിഷൽ ഇന്റലിജന്‍സ്) ഉപയോഗിച്ചാണ് ഇവരുടെ ‘യഥാർഥ മുഖം’ കണ്ടെത്തിയത്.

നടിയും മോഡലും അവതാരകയുമായ കിം കര്‍ദാഷിയന്റെയും സഹോദരിമാരായ കെയ്‌ലി ജെന്നര്‍, ക്ലോയ് കര്‍ദാഷിയന്‍, കോര്‍ട്‌നി കര്‍ദാഷിയന്‍, അമ്മ ക്രിസ് ജെന്നർ എന്നിവരുടെ പ്ലാസ്റ്റിക് സര്‍ജറി ചെയ്യാത്ത മുഖം എങ്ങനെയിരിക്കും എന്നു കണ്ടെത്താനാണു വിഡിയോ സ്ട്രീമിങ് പ്ലാറ്റ്‌ഫോമായ ട്വിച്ചിലെ വാന്‍ഡഹുഡ് ലൈവ് ഷോയുടെ അണിയറപ്രവർത്തകർ ശ്രമിച്ചത്. കൗതുകം കൊണ്ട് ചെയ്ത ഈ വിഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. ടിക്ടോക്കില്‍ മാത്രം ഇതുവരെ 26 ലക്ഷത്തിലേറെപ്പേർ കണ്ടു.

മൂന്ന് വ്യത്യസ്ത നിർമ്മിത ബുദ്ധി സോഫ്റ്റ്‌വെയറുകളും രണ്ട് സ്റ്റാന്‍ഡേര്‍ഡ് ഗ്രാഫിക്‌സ് സോഫ്റ്റ്‌വെയറുകളും ഉപയോഗിച്ച് ഒരാഴ്ച കൊണ്ടാണ് വിഡിയോ ഒരുക്കിയതെന്ന് വാന്‍ഡഹുഡ് ലൈവിലെ കീത്ത് അവകാശപ്പെടുന്നു. ഡീപ് ഫെയ്സ് ലാബ്, ഫേസ് ആപ്പ്, എബ്‌സിന്ത് എന്നീ പ്രോഗ്രാമുകളാണ് പ്രധാനമായും ഉപയോഗിച്ചത്. കര്‍ദാര്‍ഷിയന്‍ കുടുംബത്തിലെ ഓരോരുത്തരുടെയും മുഖത്തിനായി വ്യത്യസ്ത സമീപനങ്ങളാണ് തങ്ങള്‍ സ്വീകരിച്ചതെന്നും കീത്ത് ചൂണ്ടിക്കാട്ടി. കൃത്രിമ ബുദ്ധി ഉപയോഗിച്ച് ചെയ്യാന്‍ കഴിയുന്ന കാര്യങ്ങളുടെ തുടക്കം മാത്രമാണ് ഇതെന്നും ഭാവിയിലെ വിനോദ വ്യവസായത്തില്‍ കൃത്രിമ ബുദ്ധിയുടെ പ്രഭാവം വളരെ വലുതായിരിക്കുമെന്നും കീത്ത് മാധ്യമങ്ങളോട് പ്രതികരിച്ചു. ഇവരുടെ വിഡിയോ കണ്ടിട്ട് പ്രത്യേകിച്ച് മാറ്റമൊന്നും തോന്നുന്നില്ലെന്നും വെറും എഡിറ്റിങ് ആണെന്നു വിമർശനം ഉന്നയിക്കുന്നവരുമുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com