‘വഴിതെറ്റിക്ക’ലിൽ ചേതനെ പിന്തുണച്ച് ചാഹത് ഖന്ന; തിരിച്ചടിച്ച് ഉർഫി ജാവേദ്

urfi-javed-hit-back-chahatt-khanna-over-supporting-chetan-bhagat
ഉർഫി ജാവേദ്, ചാഹത് ഖന്ന
SHARE

മോഡലും നടിയുമായ ഉർഫി ജാവേദ് യുവാക്കളെ വഴിതെറ്റിക്കുന്നുവെന്ന എഴുത്തുകാരൻ ചേതൻ ഭഗത്തിന്റെ പ്രസ്താവനയെ പിന്തുണച്ച് നടി ചാഹത് ഖന്ന. ചേതൻ ഭഗത് പറഞ്ഞ് ശരിയാണെന്നും ശരിയായ വാക്കുകളാണ് അദ്ദേഹം ഉപയോഗിച്ചതെന്നുമായിരുന്നു ചാഹത്തിന്റെ പ്രതികരണം. 

യുവാക്കൾ സമൂഹമാധ്യമത്തിൽ സമയം പാഴാക്കുന്നതിനെക്കുറിച്ച് ഒരു പരിപാടിയില്‍ ചേതൻ പറഞ്ഞിരുന്നു. ഇതിനിടയ്ക്ക് ഉർഫിയുടെ പേരും പരാമർശിച്ചു. പലരുടെയും പുതപ്പിനുള്ളിൽ ഉര്‍ഫിയുടെ ചിത്രങ്ങളാണെന്നും പഠനത്തേയും ജോലിയേയും കുറിച്ച് ചിന്തിക്കാതെ അവർ ഇത്തരം ചിത്രങ്ങൾ നോക്കിയിരിക്കുന്നുവെന്നുമായിരുന്നു ചേതന്റെ പ്രസ്താവന. ഇതിനെ പിന്തുണച്ചാണ് ചാഹത് രംഗത്തെത്തിയത്. ‘‘വളരെ പ്രശസ്തനും ബഹുമാന്യനുമായ വ്യക്തിയാണ് ചേതൻ ഭഗത്. ആളുകൾ ഇതേക്കുറിച്ച് സംസാരിക്കാനും എതിർപ്പ് വ്യക്തമാക്കാനും തുടങ്ങിയത് സന്തോഷം നൽകുന്നു. അവർ (ഉർഫി) യുവാക്കളെ വഴിതെറ്റിക്കുന്നു എന്നൊരു വാചകം ഞാൻ കണ്ടു. അതൊരു ശരിയായ പ്രയോഗമാണ്. നമ്മൾ പറയുന്നതിനേക്കാൾ മോശമായ കാര്യങ്ങളാണ് അവൾ ചെയ്യുന്നത്. പറഞ്ഞതിൽ എന്തെങ്കിലും തെറ്റുള്ളതായി എനിക്ക് തോന്നുന്നില്ല’’– ചാഹത് ഇന്‍സ്റ്റന്റ് ബോളിവുഡിനോട് പറഞ്ഞു.

ഇതിനോട് ശക്തമായ ഭാഷയിലായിരുന്നു ഉർഫിയുടെ പ്രതികരണം. സാമ്പത്തിക തട്ടിപ്പുകേസിൽ ജയിലിൽ കിടക്കുന്ന സുകാഷ് ചന്ദ്രശേഖറുമായുള്ള ചാഹത്തിന്റെ ബന്ധം ചൂണ്ടികാട്ടി ഉർഫി തിരിച്ചടിച്ചു. ഗൂച്ചി ബാഗ് സൗജന്യമായി ലഭിക്കാൻ ജയിൽ സന്ദർശിക്കുന്ന, തന്നെക്കാൾ ഇരിട്ടി പ്രായമുള്ള വിവാഹിതരായ പുരുഷന്മാർക്ക് ‘കമ്പനി’ കൊടുക്കുന്ന, പുരുഷന്മാരുടെ ശ്രദ്ധ തെറ്റുന്നതിന് ഒരു സ്ത്രീയുടെ വസ്ത്രധാരണത്തെ കുറ്റപ്പെടുത്തുന്നയാൾ തീർച്ചയായും എന്നെക്കാൾ ബഹുമാനം അർഹിക്കുന്നു’’– ഉർഫി മറുപടിയായി കുറിച്ചു. ഇതു കൂടാതെ ചാഹത്തിനെ വിമർശിച്ചൊരു വിഡിയോയും ഉർഫി പങ്കുവച്ചു.

തരംതാണ പ്രവൃത്തികളിലൂടെ പ്രശസ്തയാകാനാണ് ഉർഫിയുടെ ശ്രമമെന്ന ചാഹത്തിന്റെ പ്രസ്താവന നേരത്തെ വിവാദത്തിലായിരുന്നു. അന്നും സുകാഷുമായുള്ള ബന്ധം മുൻനിര്‍ത്തിയാണ് ഉർഫി മറുപടി നൽകിയത്. സുകാഷ് ചന്ദ്രശേഖറിനെ ജയിലിൽ സന്ദര്‍ശിച്ച നാലു നടിമാരുടെ വിവരങ്ങൾ ഇഡി പുറത്തുവിട്ടിരുന്നു. ഇതിൽ ഒരാളാണ് ചാഹത് ഖന്ന. ‘ബഡേ അച്ചേ ലഗ്‌തേ ഹേ’ എന്ന സീരിയലിലൂടെയാണു ചാഹത് പ്രശസ്തയായത്.

ഹിന്ദി സീരിയലുകളിലൂടെയാണ് ഉർഫി അഭിനയരംഗത്തേക്ക് എത്തിയത്. ബിഗ് ബോസ് റിയാലിറ്റി ഷോയിലെ മത്സരാർഥിയായി ശ്രദ്ധ നേടി. ഫാഷൻ പരീക്ഷണങ്ങളാണ് താരത്തെ പ്രശസ്തയാക്കിയത്. ഉർഫിയുടെ അൾട്രാ ഹോട്ട് ലുക്കുകൾ പലപ്പോഴും വിമർശനങ്ങൾ നേരിട്ടിരുന്നു. എന്നാൽ വിമർശകരോട് സ്വന്തം കാര്യം നോക്കാൻ ആവശ്യപ്പെട്ട ഉർഫി, ഫാഷൻ പരീക്ഷണങ്ങൾ തുടരുകയാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എല്ലാവർക്കും ഇഷ്ടപ്പെടും രുചിയിൽ ചില്ലി മഷ്റും

MORE VIDEOS