നടൻ അപ്പാനി ശരത്തിന്റെ ക്രിസ്മസ് സ്പെഷൽ ഫോട്ടോഷൂട്ട് ശ്രദ്ധ നേടുന്നു. ശരത്തിന്റെ ഭാര്യ രേഷ്മ, മകൾ അവന്തിക, മകൻ അദ്വിക് എന്നിവർ ഉൾപ്പെടുന്നതാണ് ഫോട്ടോഷൂട്ട്.

ചുവപ്പും വെളുപ്പും നിറത്തിലുള്ള വസ്ത്രങ്ങളാണ് എല്ലാവരും ധരിച്ചിരിക്കുന്നത്. സമ്മാനപ്പെട്ടികളും അലങ്കാരങ്ങളും ചിത്രങ്ങളെ മനോഹരമാക്കുന്നു.

സബി ക്രിസ്റ്റിയാണ് ഫോട്ടോഷൂട്ട് ഒരുക്കിയത്. സായൂജ് ചിത്രങ്ങൾ പകര്‍ത്തി. ടിൽബുറി മീഡിയ ആണ് സ്റ്റുഡിയോ. സുഹൈബ് ആണ് അസോസിയേറ്റ്.
