കുന്നോളം ആഗ്രഹങ്ങളാണ് ഓരോ മനുഷ്യനെയും ജീവിക്കാൻ പ്രേരിപ്പിക്കുന്നത്. ഒരിക്കലും നടക്കില്ലെന്ന് കരുതുന്ന പ്രായത്തിൽ ആ സ്വപ്നം എത്തിപ്പിടിച്ചാൽ കിട്ടുന്നത് വല്ലാത്തൊരു സന്തോഷമായിരിക്കും. പ്രായത്തെ തോൽപ്പിച്ച് ആഗ്രഹത്തെ ജയിച്ച ഒരു 80കാരിയാണ് ഇപ്പോൾ സമൂഹമാധ്യമത്തിൽ വൈറലായി കൊണ്ടിരിക്കുന്നത്. എൺപതാം വയസ്സിൽ പാരാഗ്ലൈഡിങ് ചെയ്ത് അതിശയിപ്പിച്ച അമ്മൂമ്മ.
സെലീന മൊസസ് എന്ന യുവതിയാണ് മരിച്ച് പോയ തന്റെ മുത്തശ്ശിയുടെ പഴയ വിഡിയോ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്. പ്രായം വെറുമൊരു നമ്പറാണെന്നും എന്റെ മുത്തശ്ശി അത് തെളിയിച്ചതാണെന്നുമെന്ന കുറിപ്പോടെയാണ് വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. 7 വര്‍ഷം മുമ്പ് മുത്തശ്ശി മരിച്ചു പോയെന്നും പഴയ ഗ്യാലറി തപ്പിയപ്പോള്‍ കിട്ടിയതാണ് വിഡിയോ എന്നും അവർ പോസ്റ്റിൽ പറയുന്നു.
മുത്തശ്ശി സൂപ്പർ ഹീറോ ആണെന്നും ഇത് പ്രചോദനമാണെന്നുമുള്ള നിരവധി കമന്റുകളാണ് വിഡിയോയ്ക്ക് ലഭിക്കുന്നത്.
Content Summary : Womans Video of her 80 Year Old Grandmother Paragliding Inspires people