റാംപിലും സദസ്സിലും സിംഹത്തല, കെയ്‌ലി ജെന്നറുടെ മുഖത്ത് എന്ത്? വൈറൽ വിഡിയോ

kylie-jenner-upset-seeing-the-same-dress-on-irina-shayk-during-schiaparellis-show
SHARE

രസകരമായ നിമിഷങ്ങൾക്ക് വേദിയായി പാരിസ് ഹൗട്ട് കച്ചർ വീക്കിലെ ഷിയാപരെല്ലി ഷോ. കാഴ്ചക്കാരിയായി എത്തിയ ടെലിവിഷൻ താരവും മോഡലുമായ കെയ്‌ലി ജെന്നറിന്റെ വസ്ത്രവും റാംപിലെത്തിയ മോഡൽ ഐറിന ഷെയാക്കിന്റെ വസ്ത്രവും ഒരേ ഡിസൈനിലുള്ളതായിരുന്നു. താൻ ധരിച്ച അതേ പോലുള്ള വസ്ത്രം ധരിച്ച് റാംപിലുടെ നടന്നു വരുന്ന ഐറിനയെ കണ്ട കെയ്‌ലി‌യുടെ മുഖഭാവം സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

ഡിസൈനർ ഡാനിയേൽ റോസ്ബറിയുടെ ആദ്യമായാണ് ഷിയാപരെല്ലിക്കു വേണ്ടി വൈൽഡ് കലക്‌ഷനുമായി റാംപിലെത്തിയത്. ഷാലോം ഹർലോ, നവോമി കാംപൽ, ഐറിന ഷായക് എന്നിവരായിരുന്നു മോഡലുകൾ. മൃഗങ്ങളുടെ ത്രിമാന രൂപം ചേർത്ത് വസ്ത്രങ്ങളായിരുന്നു മോഡലുകൾക്കായി ഡാനിയേൽ ഒരുക്കിയിരുന്നത്. ഐറിനയ്ക്ക് സിംഹത്തിന്റെ തലയായിരുന്നു ഐറിനയുടെ കറുപ്പ് ഓഫ്ഷോൾഡർ ഗൗണിന്റെ ആകർഷണം. എന്നാൽ ഇതേ വസ്ത്രം ധരിച്ച് കെയ്‌ലിയും എത്തുകയായിരുന്നു. 

ഐറിനയുടെ വസ്ത്രത്തിലേക്ക് നോക്കിയിരിക്കുന്ന കെയ്‌ലിയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. എന്നെക്കാൾ നന്നായി ധരിച്ചിട്ടുണ്ടോ എന്നായിരിക്കും ചിന്തിച്ചതെന്നാണ് ചിലരുടെ നിരീക്ഷണം. ഡാനിയേൽ സമ്മാനിച്ച വസ്ത്രം ധരിച്ച് ഷോ കാണാനെത്തി സർപ്രൈസ് നൽകാനായിരിക്കും കെയ്‌ലി ശ്രമിച്ചത്. ഈ വസ്ത്രം റാംപിൽ അവതരിപ്പിക്കുന്നുണ്ടെന്ന് അറിഞ്ഞു കാണില്ലെന്നും ചില കമന്റുകളുണ്ട്.

അതേസമയം ഇത്തരം ഡിസൈനുകൾ മൃഗങ്ങളെ വേട്ടയാടാൻ പ്രോത്സാഹിപ്പിക്കുമെന്ന വിമർശനം ഉയർത്തി ചിലർ രംഗത്തെത്തുകയും ചെയ്തു. 

Content Summary: Kylie Jenner Upset Seeing The Same Dress on Irina Shayk During Schiaparelli Show

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വായിൽ തോന്നിയത് പറഞ്ഞിരുന്നു, ഇപ്പോഴില്ല!

MORE VIDEOS