ഭക്ഷണവും പാത്രങ്ങളും നിറഞ്ഞ മേശവിരിയും വലിച്ചിഴച്ചൊരു റാംപ് വാക്ക്; അമ്പരന്ന് കാണികൾ: വിഡിയോ

ramp-walk-viral
Image Credit: instagram.com/di_vsn
SHARE

ഫാഷൻ ഷോകളിൽ പുതുമകളും വ്യത്യസ്തകളും കൊണ്ടുവരാനാണ് എപ്പോഴും ഡിസൈൻമാരും മേക്കപ്പ് ആർട്ടിസ്റ്റുകളും ശ്രമിക്കുന്നത്. കടുത്ത മത്സരം നടക്കുന്ന ഫാഷൻ മേഖലയിൽ ശ്രദ്ധ നേടാൻ അത്തരമൊരു പുതുമ ധാരാളം. കോപ്പൻഹേഗൻ ഫാഷൻ വീക്കിലാണ് അടുത്തിടെ അങ്ങനെയൊരു പരീക്ഷണം നടന്നത്. വിന്റർ 2023 ഷോയിൽ ഡിസൈനർ സഹോദരങ്ങളായ നന്നയും സിമോണുമാണ് ഇതൊരുക്കിയത്. 

സിമണിന്റെ പങ്കാളി സാറാ ഡാൽ ആയിരുന്നു മോഡൽ. ഷോ വീക്ഷിച്ച് ടേബിളിന് ചുറ്റും ഇരിക്കുകയായിരുന്നു സാറയും സിമണും നന്നയും. പെട്ടെന്നാണ് ഗ്ലാസിൽ സ്പൂൺ കൊണ്ട് അടിച്ച് സാറ ശബ്ദമുണ്ടാക്കിയത്. അതോടെ ഷോയ്ക്ക് എത്തിയവരുടെ ശ്രദ്ധ സാറയിലേക്ക് തിരിഞ്ഞു. പിങ്ക് വസ്ത്രം ധരിച്ചിരുന്ന സാറ എഴുന്നേറ്റ് നിൽക്കുന്നു. പിന്നീട് പെട്ടെന്ന് നടന്ന് നീങ്ങുന്നു. വൈൻ ഗ്ലാസും പ്ലേറ്റും ഭക്ഷണ സാധനങ്ങളും നിരത്തി വച്ച മേശവിരിയും സാറയ്ക്കൊപ്പം നീങ്ങുന്നതു കണ്ടപ്പോഴാണ് കാണികൾക്ക് അതും വസ്ത്രത്തിന്റെ ഭാഗമാണെന്നു മനസ്സിലായത്. പലരും അദ്ഭുതപ്പെട്ടു. ചുറ്റിലും കയ്യടി ഉയർന്നു. 

'ഡ്രസ്ഡ് ഫോർ ഡിസാസ്റ്റർ' എന്ന ക്യാപ്ഷനോടെ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വിഡിയോ വൈറലാണ്. മോഡലിന്റെ ലുക്കിനെയും ഡിസൈനറുടെ ആശയത്തെയുമെല്ലാം അഭിനന്ദിച്ച് നിരവധി കമന്റുകളാണ് ഇൻസ്റ്റഗ്രാമിൽ നിറയുന്നത്. കണ്ടിരുന്നവർ ശരിക്കും അമ്പരന്നു പോയതായും വളരെയധികം കഷ്ടപ്പെട്ടായിരിക്കും ഇവർ ഈ വസ്ത്രം ഒരുക്കിയതെന്നും കമന്റുകളുണ്ട്. 

Content Summary: Copenhagen Fashion Week: Model Walks Ramp Dragging Tablecloth with Food and Utensils, Viral Video

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ദുരൂഹം ആ വരവ്, ആരാണ് അമൃത്പാൽ സിങ്?

MORE VIDEOS