തലയിൽ തൊപ്പി, ഷർട്ട് ,സ്വൈറ്റർ, പിന്നെ ആ കണ്ണടയും.... ഒറ്റനോട്ടത്തിൽ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളെന്ന് തോന്നിപ്പോകും. പക്ഷേ, ദില്ലി മുഖ്യമന്ത്രി നാട്ടുകാർക്കായി ചാട്ട് വിൽക്കാനിറങ്ങിയതല്ല. മധ്യപ്രദേശിലെ വഴിയോര കച്ചവടക്കാരനായ കെജരിവാളിന്റെ അപരനാണ് സാമൂഹിക മാധ്യമങ്ങളിൽ തരംഗമാവുന്നത്.
മധ്യപ്രദേശിലെ ഗ്വാളിയോറിൽ നിന്നുള്ളതാണ് വിഡിയോ. കച്ചവടക്കാരനായ കെജരിവാളിന്റെ അപരന്റെ വിഡിയോ പങ്കുവെച്ചത് വിശാൽ ശർമ എന്ന യൂട്യൂബ് വ്ലോഗറാണ്. കെജരിവാൾ ദില്ലിയിൽ ഒരുപാട് സൗജന്യങ്ങൾ നൽകിയിട്ടുണ്ടെന്നും പക്ഷേ ഗ്വാളിയാറിലെ കെജരിവാൾ ഗുണനിലവാരത്തിൽ വിശ്വസിക്കുന്നെന്നും വ്ലോഗർ വിഡിയോയിൽ പരിഹസിക്കുന്നുണ്ട്. എന്നാൽ ഗുണനിലവാരം മാത്രമല്ല, പൈസയും കടയിൽ കുറവാണെന്ന് കച്ചവടക്കാരൻ പറയുന്നു. തുടർന്ന് കടയിലെ സാധനങ്ങളുട വിലയും അദ്ദേഹം പങ്കുവെക്കുന്നു.
'അരവിന്ദ് കെജരിവാൾ ഗ്വാളിയാറിൽ ചാട്ട് വിൽക്കുന്നു' എന്ന പേരിൽ പങ്കുവെച്ച വിഡിയോ ഇതിനോടകം 1.5 മില്യണിലധികം പേർ കണ്ടുകഴിഞ്ഞു. നിരവധിപേരാണ് വിഡിയോയ്ക്ക് കമന്റുകളുമായെത്തിയത്. കടയുടെ വൃത്തിയെയും വിലക്കുറവിനെയും അഭിനന്ദിച്ചും നിരവധി കമന്റുകളുണ്ട്.
Content Summary : Chaat seller from Madhya Pradesh who bears a striking resemblance to Delhi Chief Minister Arvind Kejriwal