ADVERTISEMENT

ഓസ്കർ വേദിയിൽ തന്റെ നിലപാടിലൂടെ താരമായിരിക്കുകയാണ് നോബേൽ സമ്മാന ജേതാവ് മലാല യൂസഫ്സായ്. ലൊസാഞ്ചലസിൽ വെച്ച് നടന്ന ഓസ്കർ പുരസ്കാര ദാന ചടങ്ങുകൾക്കിടയിൽ അവതാരകന്റെ ചോദ്യത്തിന് മലാല നൽകിയ മറുപടിയാണ് സാമൂഹിക മാധ്യമങ്ങളിൽ വൈറലാകുന്നത്.

 

അവതാരകൻ ജിമ്മി കിമ്മൽ ‘സ്പിറ്റ് ഗേറ്റ്’ വിവാദത്തെ കുറിച്ച് മലാലയോട് ചോദ്യം ചോദിച്ചിരുന്നു. തമാശ സ്വരത്തിൽ ഏറ്റവും പ്രായം കുറഞ്ഞ നൊബേൽ പുരസ്കാര ജേതാവെന്ന നിലയിൽ ക്രിസ് പെസിന് നേരെ ഹാരി സ്റ്റൈൽസ് തുപ്പിയോ എന്ന് നിങ്ങൾ കരുതുന്നുണ്ടോ എന്നായിരുന്നു ജിമ്മിയുടെ ചോദ്യം. ഇതിന് മലാല നൽകിയ മറുപടിയാണ് സാമൂഹിക മാധ്യമങ്ങളിൽ കയ്യടി നേടുന്നത്. ഞാൻ സമാധാനത്തെ കുറിച്ച് മാത്രമേ സംസാരിക്കുകയുള്ളു എന്നായിരുന്നു മലാലയുടെ മറുപടി. 

 

ഓസ്കർ വേദിയിലെ വിഡിയോ മലാല തന്നെ തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ ഷെയർ ചെയ്തിട്ടുണ്ട്. ‘ആളുകളോട് ദയാപൂർവം പെരുമാറുക’ എന്ന ക്യാപ്ഷനോടെയാണ് മലാല വിഡിയോ ഷെയർ ചെയ്തത്. മലാലയുടെ ബുദ്ധിപൂർവമായ മറുപടിയെ അഭിനന്ദിച്ച് നിരവധി പേരാണ് കമന്റ് ചെയ്യുന്നത്. ഇത്തരത്തിലുള്ള ചോദ്യങ്ങൾക്ക് ഇങ്ങനെയുള്ള മറുപടിയകൾ തന്നെയാണ് നൽകേണ്ടതെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. 

 

Content Summary: Jimmy Kimmel asks a question to Malala Yousafzai's at Oscars 

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com