വിവാഹദിനവും വിവാഹ ഫോട്ടോയുമെല്ലാം എങ്ങനെ വ്യത്യസ്തമാക്കാമെന്നാണ് ഇന്നത്തെ കാലത്ത് എല്ലാവരും ചിന്തിക്കുക. അതിനു വേണ്ടി എന്ത് ചെയ്യാനും പലരും തയാറാണ്. മഹാരാഷ്ട്രയിലെ ജുന്നറിൽ വിവാഹ വേദിയിൽ നിന്നുള്ള ഒരു വിഡിയോ ആണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഫോട്ടോയ്ക്ക് അൽപ്പം ഭംഗികൂട്ടാനുള്ള ശ്രമത്തിൽ വധുവിനും വരനും ചെറുതായൊന്നു പണി കിട്ടിയ അവസ്ഥയാണ്.
വിവാഹദിനത്തിലെ ഫോട്ടോ ഗംഭീരമാക്കാൻ വധുവും വരനും കയ്യിൽ ഒരു തോക്ക് കരുതിയിട്ടുണ്ട്. തോക്കും കയ്യിൽ പിടിച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്ത വധുവിന് പക്ഷേ ചെറുതായൊന്നു പണി കിട്ടി. തോക്കിൽ നിന്ന് 'പൂത്തിരി' വരുന്ന വെറൈറ്റിയായിരുന്നു ലക്ഷ്യം, പക്ഷേ, തീ കല്യാണ മാലയിലേക്ക് പടർന്നു പിടിച്ചതൊടെ കളി കാര്യമായി. കിട്ടിയ ജീവനും കൊണ്ട് വധു വേദിയിൽ നിന്ന് തോക്കും കളഞ്ഞ് ഓടി രക്ഷപ്പെട്ടു.
കല്യാണദിവസത്തെ സാഹസികത എന്തായാലും സോഷ്യൽ മീഡിയയിൽ വൈറലായി. വൈറലാകാൻ എന്തും കാണിക്കാമോ എന്ന് ചോദിച്ച് ഇരുവർക്കുമെതിരെ വിമർശനങ്ങൾ നിറയുകയാണ്.
Content Summary: Bride and groom with gun-viral video