കല്യാണമാണെങ്കിലെന്താ, ഫോട്ടോ എടുത്തല്ലേ പറ്റൂ; വരണമാല്യം അണിഞ്ഞ് ഫോട്ടോയെടുത്ത് വരൻ; വൈറൽ വിഡിയോ

Mail This Article
വിവാഹദിനത്തിൽ വധുവിന്റെയും വരന്റെയും നല്ല അടിപൊളി ഫോട്ടോ എടുക്കണം എന്നാണ് എല്ലാ ഫോട്ടോഗ്രാഫർമാരും ആഗ്രഹിക്കുക. സ്വന്തം കല്യാണം വന്നാൽ ആ പണി മറ്റു പലരെയും ഏൽപ്പിച്ച് അടങ്ങിയിരുന്നല്ലേ മതിയാവു. പക്ഷേ, അവരെടുക്കുന്ന ഫോട്ടോ ഒന്നും മതിയാവാതെ വന്നാലോ? വരനാണെന്നൊന്നും നോക്കാതെ അങ്ങ് ഫോട്ടോ എടുക്കാൻ തുനിയും. അങ്ങനെ സ്വന്തം വിവാഹ ദിനത്തിൽ വരണമാല്യം അണിഞ്ഞു കൊണ്ട് വധുവിന്റെ ഫോട്ടോയെടുക്കുന്ന വെഡ്ഡിങ് ഫോട്ടോഗ്രാഫറുടെ വിഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലാകുകയാണ്.
വെഡ്ഡിങ്ങ് ഫോട്ടോഗ്രാഫറായ അയാൻ സെന്നാണ് വധുവായ പ്രിയയുടെ ഫോട്ടോ പകർത്തിയത്. കയ്യിൽ ലൈറ്റും പിടിച്ച് നല്ല ഒന്നാന്തരം ഫോട്ടോകളാണ് അയാൻ എടുക്കുന്നത്. ‘നിങ്ങളൊരു ഫോട്ടോഗ്രാഫറെ വിവാഹം ചെയ്താൽ’ എന്ന ക്യാപ്ഷനോടെ സ്കൈനെൽ എന്ന വെഡ്ഡിങ് ഫോട്ടോഗ്രാഫി കമ്പനിയാണ് സ്വന്തം ഫോട്ടോഗ്രാഫറുടെ വിവാഹ ദിനത്തിലെ വിഡിയോ പങ്കുവെച്ചത്.
Content Summary: Wedding photographer takes photos of bride in his own wedding