ADVERTISEMENT

പ്രണയിക്കുന്ന കാലത്ത് മറ്റൊന്നിനെ പറ്റിയും പലരും ചിന്തിക്കാറില്ല. കാമുകനോ അല്ലെങ്കിൽ കാമുകിക്കോ ഒപ്പം എന്ത് സാഹസികതയും ചെയ്യാൻ പലരും തയ്യാറാവും. സോഷ്യൽ മീഡിയയിലിപ്പോൾ വൈറലാകുന്നതും അത്തരത്തിലൊരു വിഡിയോ ആണ്. സ്കൂട്ടറിൽ ജീവൻ പണയപ്പെടുത്തി യാത്ര ചെയ്യുന്ന രണ്ടുപേരുടെ വിഡിയോ. 

ദില്ലിയിൽ നിന്നുള്ളതാണ് വിഡിയോ. സ്കൂട്ടറിൽ പരസ്പരം കെട്ടിപ്പിടിച്ച് സാമാന്യം തിരക്കുള്ള റോഡിലൂടെ രാത്രിയിലാണ് യാത്ര. ഒരു കൈ മാത്രം ഉപയോഗിച്ചാണ് വാഹനം ഓടിക്കുന്നത്. പിറകിലിരിക്കുന്ന ആൾ മുന്നോട്ടേക്കും മുന്നിലുള്ള ആള്‍ പിറകോട്ടേക്കും ആഞ്ഞ ശേഷമാണ് കെട്ടിപ്പിടിക്കുന്നത്. ഒറ്റ നോട്ടത്തിൽ കണ്ടാൽ തന്നെ വണ്ടിയുടെ ബാലൻസ് തെറ്റുമെന്ന് തോന്നും. 

സാഹസികമായ ഈ വിഡിയോ എന്തായാലും സോഷ്യൽ മീഡിയയിൽ വൈറലാണ്. ഇരുവരെയും വിമർശിച്ച് നിരവധി പേരാണ് രംഗത്തെത്തുന്നത്. ഇവർ ആരാണെന്നോ ഇവർക്കെതിരെ നിയമനടപടി സ്വീകരിച്ചോ എന്നൊന്നും വ്യക്തമല്ല. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com