ആശ ബോസ്‍ലെയുടെ ‘ഷരാറ ഷരാറ’ എന്ന ഗാനത്തിനാണ് പലരും ചുവടുവച്ചിട്ടുണ്ട്. കാലങ്ങളായി റീൽസിൽ താരമായ ആ പാട്ടിനൊപ്പം സാരിയിൽ ഡാൻസ് ചെയ്യുന്ന ഒരു യുവാവിന്റെ വിഡിയോ ആണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
Read More: സ്കൂട്ടറിലിരുന്നു കുളിച്ച് യുവാവും യുവതിയും, വിഡിയോ വൈറൽ, നടപടിയെടുത്ത് പൊലീസ്
ഡാൻസറായ അമിത് ശർമയാണ് വിഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. പച്ച സാരിയിൽ ടെറസിന്റെ മുകളിൽ നിന്നാണ് അമിത് നൃത്തം ചെയ്യുന്നത്. മനോഹരമായ ബെല്ലി ഡാൻസിലൂടെ കാഴ്ചക്കാരെ അമ്പരപ്പിക്കുകയാണ് അമിത്.
അമിത്തിന്റെ ഡാൻസിനെ അഭിനന്ദിച്ച് നിരവധി പേരാണെത്തുന്നത്.
Content Summary: Man in saree dances to Sharara, video goes viral