ADVERTISEMENT

ഡൽഹി മെട്രോയില്‍ യുവതികള്‍ തമ്മില്‍ വഴക്കിടുന്ന വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. യാത്രമധ്യേയാണ് യുവതികൾ തമ്മിൽ വഴക്കിടുന്നത്. എന്നാൽ എന്തിനാണ് ഇവർ വഴക്കിടുന്നതെന്നത് വിഡിയോയിൽ വ്യക്തമല്ല. ഇരുവരും അസഭ്യം പറയുന്നതും വിഡിയോയില്‍ കാണാം.

നിറയെ യാത്രക്കാരുള്ള കമ്പാർട്ട്മെന്റിലാണ് വഴക്ക് നടക്കുന്നത്. ഒരു കയ്യിൽ ഷൂസുമായി തല്ലാനായി ഒരുങ്ങി നിൽക്കുന്ന യുവതിയിൽ നിന്നാണ് വി‍ഡിയോ തുടങ്ങുന്നത്. ഇതിന് പിന്നാലെ കയ്യിൽ വെള്ളകുപ്പിയുമായി മറ്റൊരു യുവതി നിൽക്കുന്നു. ഭീഷണിയുടെ സ്വരത്തിലാണ് ഇരുവരുടെയും സംസാരം. പിന്നീട് ഒപ്പം ഉണ്ടായിരുന്നവർ ഇടപ്പെട്ട് രംഗം ശാന്തമാക്കി. വഴക്കിട്ട സ്ത്രീകളിൽ ഒരാൾ ഉടനെ മെട്രോയിലെ ഫോൺ സർവീസ് ഉപയോഗിച്ച് മെട്രോ ഓഫിസറെ വിളിച്ചു. ഇനിയുള്ള ‘പ്രത്യാഘാതങ്ങൾ’ തടയുന്നതിനായി ഇടപെടണമെന്നും ആവശ്യപ്പെട്ടു. ഇതു കണ്ടതോടെ രണ്ടാമത്തെ സ്ത്രീ പ്രകോപിതയായി. വീണ്ടും അസഭ്യവാക്കുകളുമായി രംഗത്തെത്തി. ഫോൺ വിളിച്ച സ്ത്രീ, വെള്ളക്കുപ്പിയുമായി ഓടിയെത്തി എതിരാളിയുടെ മുഖത്തേക്ക് വെള്ളം ഒഴിച്ചു. 

സംഭവത്തിന്റെ 58 സെക്കൻഡുള്ള വിഡിയോയാണു പ്രചരിക്കുന്നത്. വിഡിയോ നിമിഷങ്ങള്‍ക്കകം നിരവധിയാളുകളാണ് കണ്ടത്. രസകരമായ നിരവധി കമന്‍റുകളുമുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com