Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കോളേജിൽ ട്രെൻഡി ആകാൻ അഞ്ച് ടിപ്സ്

trendy-college-dress

ഭംഗി കണ്ട് ആരുമൊന്നു നോക്കിനിന്നു പോകണമെന്ന് ചിന്തിക്കാത്തവരുണ്ടോ? പ്രത്യേകിച്ച് കോളേജ് കാലഘട്ടങ്ങളിൽ. വേറിട്ടതും ഒപ്പം സ്റ്റൈലിഷുമാകാനാണ് മിക്ക ടീനേജ് പെൺകൊടികൾക്കും ഇഷ്ടം. ഇത്തരത്തിൽ ബ്യൂട്ടി എക്കെൺ ആവാനായി ചെയ്യാത്ത പെടാപ്പാടുകളുമില്ല. ഒന്നു ശ്രദ്ധിച്ചാൽ കോളേജിൽ മികച്ച ഫാഷൻ സെൻസുള്ളവൾ എന്ന പേരു കുറഞ്ഞ ബഡ്ജറ്റിനുള്ളിൽ തന്നെ നേടാവുന്നതാണ്. പോക്കറ്റ് കാലിയാകാതെ സ്റ്റൈലിഷ് ഗേൾ ആവാൻ ചില ടിപ്സ് ഇതാ..

ആദ്യം വേണം സ്റ്റൈൽ

ഷോപ്പിങ് മാളിൽ ചെന്ന് കണ്ണിലുള്ളതെല്ലാം വാരിക്കൂട്ടി കൺഫ്യൂഷനടിച്ചിരിക്കുന്നതിലും നല്ലത് സ്വന്തം സ്റ്റൈൽ തീരുമാനിച്ചു തന്നെ വീട്ടിൽ നിന്ന് ഇറങ്ങുന്നതാണ്. തനിക്ക് ചേരുന്നതെന്താണെന്നു മനസിലാക്കി തന്നെ ഷോപ്പിങിനു പോകാം. അപ്പോൾ സമയം പോവില്ലെന്നു മാത്രമല്ല, തിരഞ്ഞെടുക്കുന്ന വസ്ത്രത്തെക്കുറിച്ച് ഒരു ധാരണയുണ്ടാകുമ്പോൾ അവയിൽ നിന്നു മികച്ചത് തിരഞ്ഞെടുക്കാനാവും. ഒരേസമയം ഒന്നിലധികം ഫാഷൻ ട്രെൻഡ്സ് തിരഞ്ഞെടുക്കാതിരിക്കാനും ശ്രദ്ധിക്കണം.

ഫാഷൻ ബജറ്റ് മുൻകൂട്ടി പ്ലാൻ ചെയ്യാം

പണം ചിലവാക്കുന്നത് അവനവന്റെ ഇഷ്ടം പോലെയാണെങ്കിലും കോളേജ് വസ്ത്രങ്ങൾക്കായി അമിത പണം ചിലവാക്കാതിരിക്കുന്നതാകും നല്ലത്. അതിനായി വസ്ത്രം തിരഞ്ഞെടുക്കാൻ പോകുന്നതിനു മുമ്പെ ബജറ്റ് സംബന്ധിച്ച് ധാരണയുണ്ടാകേണ്ടതാണ്. കുറഞ്ഞ ചിലവിൽ ആകർഷകമായ വസ്ത്രം തിരഞ്ഞെടുക്കാനായിരിക്കണം ശ്രദ്ധിക്കേണ്ടത്. ദിവസവും മാറിമാറി ഇടേണ്ടതിനാൽ ഗുണമേന്മയും ഭംഗിയുമുള്ള വസ്ത്രങ്ങൾ ഉദ്ദേശിക്കുന്ന ബജറ്റിനു ലഭ്യമാക്കാനാണ് ശ്രദ്ധിക്കേണ്ടത്.

ബ്രാൻഡഡിനോട് നോ പറയാം

ഞാൻ ബ്രാൻഡഡ് മാത്രമേ ധരിക്കൂ എന്നു മറ്റുള്ളവരോട് പൊങ്ങച്ചം പറയാൻ കൊള്ളാം. ബ്രാൻഡഡ് വസ്ത്രങ്ങൾ ധരിച്ചാൽ മാത്രമേ വ്യത്യസ്തയാകൂ എന്ന ചിന്താഗതിയും തെറ്റാണ്. കയ്യിലെ കാശു ചോരാതെ സുന്ദരിയാവാൻ ബ്രാൻഡഡ് തന്നെ വേണമെന്നില്ല. ഗുണമേൻമയ്ക്കായിരിക്കണം പ്രാധാന്യം നൽകേണ്ടത്. ന്യായമായ വിലയിൽ ക്വാളിറ്റിയുള്ള വസ്ത്രങ്ങൾ നിർമിക്കുന്ന ധാരാളം കമ്പനികളുണ്ട്. ബ്രാൻഡഡ് ഇല്ലെങ്കിലും ജീവിക്കാം എന്ന മാനസികാവസ്ഥ കൈവന്നാൽ പൊള്ളുന്ന വിലയില്ലാതെ തന്നെ നല്ല വസ്ത്രം ധരിക്കാനാവും.

ഓൺലൈൻ ഡിസ്കൗണ്ട് ഷോപ്പുകൾ തിരയാം

കുറഞ്ഞ ചിലവിൽ ട്രെൻഡി വസ്ത്രങ്ങൾ ലഭിക്കാനുള്ള മറ്റൊരു എളുപ്പവഴിയാണ് ഓൺലൈൻ ഡിസ്കൗണ്ട് ഷോപ്പുകൾ. ഇഷ്ടത്തിനനുസരിച്ച് സമയമെടുത്ത് തിരഞ്ഞെടുക്കാമെന്നതിനൊപ്പം റിട്ടേൺ പോളിസിയും ലഭ്യമാക്കുന്നവയാണിവ.

ഇ-കൂപ്പൺസ് നോക്കാം

ഇ-കൂപ്പണുകൾ ഉദ്ദേശിക്കുന്നതിലും കുറഞ്ഞ ബജറ്റിൽ വസ്ത്രങ്ങൾ വാങ്ങാൻ സഹായകമാണ്. ഏതു ഉൽപ്പന്നവും ഇ-കൂപ്പൺ ഉപയോഗിച്ചു വാങ്ങുമ്പോൾ 50 ശതമാനത്തോളം ലാഭമാണ് ഉണ്ടാവുന്നത്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.