Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പിരിഞ്ഞ മാതാപിതാക്കളെ ഒന്നിപ്പിക്കാൻ ആറുവയസ്സുകാരി

Tiana

അച്ഛന്റെ വാത്സല്യവും അമ്മയുടെ സ്നേഹവും കരുതലും ഒന്നിച്ചനുഭവിക്കാനാണ് എല്ലാ മക്കളും ആഗ്രഹിക്കുക. പക്ഷേ ചില കുട്ടികൾക്ക് മാതാപിതാക്കളുടെ വാശി മൂലം ആരുടെയെങ്കിലും ഒരാളുടെ തണലിൽ മാത്രംവളരാനേ സാധിക്കാറുള്ളു. കാനഡ സ്വദേശിയായ ആറുവയസുകാരി ടിയാനയുടെയും സ്ഥിതി സമാനമാണ്. അച്ഛനും അമ്മയും ഒപ്പം വേണമെന്നാണ് അവളുടെ ആഗ്രഹമെങ്കിലും ഇരുവരും നേരത്തെ പിരിഞ്ഞു. പക്ഷേ തനിക്കു വേണ്ടി അവർ സൗഹൃദത്തിലാകണമെന്നാണ് ടിയാനക്കുട്ടിയുടെ ആവശ്യം. അച്ഛനും അമ്മയും സുഹൃത്തുക്കളാകണമെന്നു പറയുന്നതിന്റെ വിഡിയോ ടിയാനയുടെ മാതാവ് ചെറിഷ് ഷെറി തന്നെയാണ് ഫേസ്ബുക്കിൽ പങ്കുവച്ചത്. മൂന്നുമിനുട്ടു ദൈർഘ്യമുള്ള വിഡിയോ ഇതിനകം ലക്ഷങ്ങളാണ് കണ്ടത്.

അമ്മേ അച്ഛന്റെ സുഹൃത്താകാൻ തയ്യാറാണോ എന്നു ചോദിച്ചുകൊണ്ടാണ് വിഡിയോ ആരംഭിക്കുന്നത്. അമ്മയും അച്ഛനും സുഹൃത്തുക്കളായിരിക്കണമെന്നും ഒന്നിക്കണമെന്നുമാണ് തന്റെ ആഗ്രഹമെന്നും എല്ലാവരും സുഹൃത്തുക്കളായിരിക്കണമെന്നും ടിയാന പറയുന്നു. എന്നാൽ ടിയാനയുടെ ഉപദേശം അമ്മ കുട്ടിക്കളിയായി എടുത്തുവെന്നു വിചാരിക്കല്ലേ. മകളുടെ ഇഷ്ടം കണക്കിലെടുത്ത് മുന്‍ ഭര്‍ത്താവുമായി സൗഹൃദത്തിലായിരിക്കാൻ തന്നെ തീരുമാനിച്ചിരിക്കുകയാണ് ചെറിഷ്. ടിയാനയുടെ ഉപദേശങ്ങൾ തന്റെ കണ്ണു നനയിച്ചുവെന്നും അതു തന്നിൽ കുറ്റബോധം നിറച്ചുവെന്നും ചെറിഷ് പിന്നീടു പറഞ്ഞു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.