Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇതാ ഒരു കലക്കന്‍ കിടക്ക; ജീവിത പങ്കാളി ചതിച്ചാല്‍ ഉടന്‍ അറിയാം

cheating

അവിഹിത ബന്ധങ്ങളുടെ കാലമാണിത്. പരസ്പര വിശ്വാസത്തോടെ ജീവിക്കുന്ന ഭാര്യാ ഭര്‍ത്താക്കന്‍മാരുടെ എണ്ണം നാള്‍ക്കുനാള്‍ കുറയുന്നു. വേഗത്തില്‍ ജീവിതം ഓടുന്നതാണ് പലരും ഇതിന് കാരണമായി പറയുന്നത്. തിരിക്കിട്ട് ഓടുമ്പോള്‍ ഭാര്യക്കും ഭര്‍ത്താവിനും പരസ്പരം സ്‌നേഹിക്കാന്‍ പറ്റുന്നില്ലെന്ന പരിഭവങ്ങള്‍. എന്നാല്‍ പങ്കാളിയെ ചതിച്ച് മറ്റു സ്ത്രീകളുമായോ / പുരുഷന്‍മാരുമായോ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന പ്രവണതയാണ് കൂടി വരുന്നത്.

പലപ്പോഴും വിവാഹേതര ബന്ധങ്ങള്‍ക്ക് വഴിയൊരുങ്ങുന്നത് ഭര്‍ത്താവോ ഭാര്യയോ വീട് വിട്ട് ഓഫീസ് ടൂറിനോ മറ്റോ പോകുമ്പോഴായിരിക്കും. എന്നാല്‍ ഈ പ്രശ്‌നത്തിന് പരിഹാരവുമായി എത്തിയിരിക്കുകയാണ് ഒരു സ്പാനിഷ് കമ്പനി.

നിങ്ങള്‍ വീടു വിട്ടു പോയാലും പേടിക്കേണ്ട. ഭര്‍ത്താവണെങ്കിലും ഭാര്യയാണെങ്കിലും മറ്റൊരാളുമായി ബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍ അപ്പൊ തന്നെ നിങ്ങള്‍ക്ക് വിവരം അറിയാം. സ്മാര്‍ട്രെസ് എന്ന കമ്പനിയാണ് കിടക്ക പുറത്തിറക്കിയിരിക്കുന്നത്. നിങ്ങളുടെ പങ്കാളി വേറെ ആരെങ്കിലുമായി കിടക്ക പങ്കിട്ടാല്‍ അപ്പോള്‍ തന്നെ നിങ്ങള്‍ക്ക് നോട്ടിഫിക്കേഷന്‍ ലഭിക്കും. 

മാത്രമല്ല നിങ്ങളുടെ ബെഡില്‍ എന്ത് അസാധാരണ പ്രവൃത്തി സംഭവിച്ചാലും നോട്ടിഫിക്കേഷന്‍ വരുമത്രെ. ഇതു സംബന്ധിച്ച ഒരു വിഡിയോയും കമ്പനി റിലീസ് ചെയ്തിട്ടുണ്ട്. നിങ്ങളുടെ അഭാവത്തില്‍ തെറ്റായ എന്തെല്ലാം കാര്യങ്ങള്‍ പങ്കാളി ചെയ്യാം എന്നതിനെക്കുറിച്ച് അവബോധം നല്‍കുന്നതാണ് വിഡിയോ. സ്മാര്‍ട്രെസ് കമ്പനി പറയുന്നതനുസരിച്ച് ലോകത്തെ 28 ലക്ഷം പേര്‍ ബ്രേക്അപ്പ് ആകുന്നതിനു കാരണം വാട്‌സ് ആപ്പും ഫേസ്ബുക്കുമാണ്. 

ഒരു ലക്ഷത്തിനു മേലെയാണ് കിടക്കയുടെ വില. കോണ്ടാക്റ്റ് സോണ്‍സ് ഡിറ്റെക്റ്റര്‍, വൈബ്രേഷന്‍ സെന്‍സറുകള്‍, ബെഡ് സ്പ്രിംഗുകള്‍ തുടങ്ങിയ കാര്യങ്ങള്‍ കിടക്കയിലുണ്ട്.  

Your Rating: