Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വായ്പ തിരിച്ചടവിൽ വീഴ്ച വരുത്തിയ കർഷകന് സഹായവുമായി നടൻ വിശാല്‍

Vishal വിശാല്‍, വായ്പ തിരിച്ചടവിൽ വീഴ്ച വരുത്തിയതിന് കർഷകനെ പോലീസുകാർ മർദ്ദിക്കുന്നു

കോടികൾ വായ്പയെടുത്ത് തിരിച്ചടയ്ക്കാതെ കേസും പരിവട്ടവുമായപ്പോൾ രാജ്യം വിട്ടു മുങ്ങിയ വിജയ് മല്യ സുഖമായി ജീവിക്കുമ്പോൾ കുടുംബം പോറ്റാനായി വായ്പയെടുത്ത ഒരു സാധാരണക്കാരന്‍ ദുരിതമനുഭവിക്കുകയാണ്. തഞ്ചാവൂർ സ്വദേശിയായ ബാലന്‍ വായ്പ തിരിച്ചടവിൽ വീഴ്ച വരുത്തിയതിനെത്തുടർന്ന് പോലീസുകാർ ക്രൂരമായി മർദ്ദിക്കുന്നതിന്റെ കാഴ്ചകൾ കഴിഞ്ഞ ദിവസമാണ് പുറത്തു വന്നത്. എന്നാല്‍ ബാലന് സർവസഹായവുമായി എത്തിയ തമിഴ്നടൻ വിശാൽ വായ്പ മുഴുവനും താൻ തിരിച്ചടയ്ക്കുമെന്ന് ഉറപ്പു നൽകി.

വിജയ് മല്യ കോടികൾ തിരിച്ചടയ്ക്കാനുള്ളപ്പോഴും ഭരണാധികാരികൾ അനങ്ങുന്നില്ലെന്നും പാവപ്പെട്ട കർഷകരെ ദ്രോഹിച്ചു കൊണ്ടിരിക്കുകയാണെന്നും കർഷകന്റെ ഭാര്യ ആരോപിച്ചിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ മർദ്ദനത്തിന്റെ വിഡിയോ വൈറലായതോടെയാണ് വിശാൽ സംഭവത്തെക്കുറിച്ച് അന്വേഷിച്ച് സഹായ വാഗ്ദാനം നൽകിയത്. കർഷകനു തടസമില്ലെങ്കിൽ മുഴുവൻ തുകയും താൻ അടയ്ക്കാൻ തയ്യാറാണെന്ന് ട്വിറ്റര്‍ വഴിയാണ് വിശാൽ അറിയിച്ചത്.

2011ൽ ട്രാക്ടര്‍ വാങ്ങാനാണ് ബാലൻ 3.4ലക്ഷം രൂപ വായ്പയെടുത്തത്. എന്നാൽ തുടർന്നങ്ങോട്ട് പലിശയടക്കം 4.1 ലക്ഷം അടക്കുകയും ചെയ്തിരുന്നു. ഇതിനിടയിൽ രണ്ടുമാസം പലിശയടക്കാൻ കഴിയാതിരുന്നതിനാണ് ബാലനെ പോലീസ് മര്‍ദ്ദിച്ച് ട്രാക്ടര്‍ ജപ്തി ചെയ്തത്. വിജയ് മല്യ വിഷയത്തോടെ വിഷയം സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. രാജ്യത്ത് സമ്പന്നനും സാധാരണക്കാരനും ലഭ്യമാകുന്ന നീതി രണ്ടുതരത്തിലാണെന്നു പറഞ്ഞായിരുന്നു വിഡിയോ പങ്കുവയ്ക്കപ്പെട്ടത്.

Your Rating: