Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പഴയതുകണ്ട് കലി കയറേണ്ട; അനാർക്കലിയുണ്ട്

Kareena Kapoor

ക്ലാസ് തുടങ്ങാൻ ദിവസങ്ങൾ മാത്രം ശേഷിക്കേ കോളേജിൽ അൽപം വ്യത്യസ്ത ആകാനുള്ള വഴിയെപ്പറ്റി തലപുകഞ്ഞ് ആലോചിച്ചു തുടങ്ങി ക്യാമ്പസ് കുട്ടികൾ. ഇതാ ഒരു ഉഗ്രൻ എഡെിയ. വീട്ടിൽ അമ്മയുടെയോ അമ്മായിയുടെയോ മറ്റാരുടെയെങ്കിലുമോ പഴയ ഷിഫോൺ അല്ലെങ്കിൽ സോഫ്റ്റ് കോട്ടൺ സാരികൾ ഉണ്ടെങ്കിൽ സംഘടിപ്പിക്കുക. ഇൗ സാരികൾകൊണ്ട് അസൽ അനാർക്കലി ചുരിദാറുകൾ തുന്നാം. അനാർക്കലിയുടെ ഹെംലൈനിൽ റെഡിമെയ്ഡ് ബോർഡറുകവ് വച്ചുപിടിപ്പിച്ചാൽ സംഗതി സാരി മുറിച്ചതാണെന്നു തോന്നുകയേയില്ല. ഷിഫോണിനൊപ്പം യോക്കിൽ വെൽവൈറ്റ് മെറ്റീരിയൽ ചേർത്ത് അണിഞ്ഞാൽ വലിയ ചിലവില്ലാതെ തന്നെ നിങ്ങൾക്കും ട്രെൻഡിയാകാം.

ഡെയ്ലി വിയറായി ധരിക്കുന്നതിനൊപ്പം ചെറിയ ചില പരിപാടികളിൽ നിങ്ങളെ സ്റ്റാറാക്കാനും ഇൗ അനാർക്കലിക്കു കഴിയും. അനാർക്കലി തയ്ച്ചെടുക്കുമ്പോവ് വ്യത്യസ്തതയ്ക്കായി അസിമെട്രിക്കൽ കട്ട് പരീക്ഷിക്കാം. സോഫ്റ്റ്കോട്ടൺ സാരിയുപടെ പീസ് ആണെങ്കിൽ അനാർക്കലിയുടെ മുകൾഭാഗത്തു ഷിമ്മർ മെറ്റീരിയൽ തുന്നിച്ചേർത്തും മനോഹരമാക്കാം. അഞ്ചരമീറ്റർ നീളമുള്ള സാരിയിൽ നിന്ന് അനാർക്കലിയ്ക്കു പുറമെ ദുപ്പട്ടയ്ക്കുള്ള മെറ്റീരിയലും ലഭിക്കും. മുകളിൽ പറഞ്ഞ ചില്ലറ പരീക്ഷണങ്ങൾ ദുപ്പട്ടയുടെ കരകളിൽക്കൂടി നടത്താം. സംഭവത്തിന്റെ ഡിസെനെർ നിങ്ങൾ തന്നെയാണെന്ന് ഫ്രണ്ട്സിനോടൊന്നു പറഞ്ഞു നോക്കൂ. പിന്നെ നിങ്ങളല്ലേ ശരിക്കും സ്റ്റാർ.